x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​സൂ​ൽ പൂ​ക്കു​ട്ടി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റു


Published: November 1, 2025 06:44 PM IST | Updated: November 1, 2025 06:44 PM IST

തി​രു​വ​ന​ന്ത​പു​രം: റ​സൂ​ൽ പൂ​ക്കു​ട്ടി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റു. ത​ന്നേ​ക്കാ​ൾ ബ​ഹു​മാ​ന്യ​രാ​യ വ്യ​ക്തി​ക​ൾ അ​ല​ങ്ക​രി​ച്ച സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്പോ​ൾ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ത​നി​ക്ക് നി​ർ​വ​ഹി​ക്കാ​നു​ള്ള​തെ​ന്ന് സ്ഥാ​ന​മേ​റ്റെ​ടു​ത്ത ശേ​ഷം അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

സി​നി​മ​യു​ടെ സാ​ങ്കേ​തി​ക മേ​ഖ​ല​യ്ക്ക് സ​ർ​ക്കാ​ർ എ​ത്ര​ത്തോ​ളം പ്രാ​ധാ​ന്യം ന​ൽ​കു​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​ത്. മാ​റു​ന്ന കാ​ല​ത്തി​ന​നു​സ​രി​ച്ച് സ്ഥാ​പ​ന​ത്തി​ന് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​ണ് താ​ൻ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം ചു​മ​ത​ല​യേ​റ്റെ​ടു​ക്ക​ൽ ച​ട​ങ്ങി​ൽ നി​ന്ന് മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ന​ട​ൻ പ്രേം​കു​മാ​ർ വി​ട്ടു നി​ന്നു. ര​ഞ്ജി​ത് രാ​ജി​വ​ച്ച​തി​നു ശേ​ഷം ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത് പ്രേം​കു​മാ​റാ​യി​രു​ന്നു.

Tags : resul pookutty Film Academy Chairman

Recent News

Corehub Up