x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എസ്‌ഐടി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി ബ്യൂറോ
Published: June 18, 2026 11:42 AM IST | Updated: June 18, 2026 11:42 AM IST

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ചു. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച വിവരവും റിപ്പോര്‍ട്ടില്‍ അറിയിച്ചിട്ടുണ്ട്. സീല്‍ഡ് കവറിലാണ് എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ശശിധരന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രഭാമണ്ഡലത്തില്‍ നിന്നും ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കാനുള്ള അനുമതിയും എസ്ഐടി തേടും.

2025ല്‍ ദ്വാരപാലക ശില്പങ്ങള്‍ ചെന്നൈയില്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ഇടക്കാല ഉത്തരവില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് അറിയിച്ചിരുന്നു. ആ വിവരങ്ങളും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു വരികയാണ്.

Tags : Sabarimala gold robbery case SIT investigation report

Recent News

Corehub Up