x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രെ എസ്ഐടി ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യും


Published: November 8, 2025 03:57 AM IST | Updated: November 8, 2025 03:57 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​ക്കേ​​​സി​​​ലെ ഉ​​​ന്ന​​​ത​​​ത​​​ല ബ​​​ന്ധം തേ​​​ടി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം. ഉ​​​ന്ന​​​ത​​​ത​​​ല ഗൂ​​​ഢാലോ​​​ച​​​ന ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഒ​​​ന്നി​​​ച്ചി​​​രു​​​ത്തി ചോ​​​ദ്യം ചെ​​​യ്യാ​​​നു​​​ള്ള ശ്ര​​​മം പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം തു​​​ട​​​ങ്ങി. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​റ​​​സ്റ്റി​​​ലാ​​​യ ശേ​​​ഷം ജു​​​ഡീ​​​ഷൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ളെ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി.

കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ മു​​​രാ​​​രി ബാ​​​ബു​​​വി​​​നെ ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​യി ഇ​​​ന്ന​​​ലെ അ​​​ന്വേ​​​ഷ​​​ണസം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി. 2019ൽ ​​​ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള ന​​​ട​​​ക്കു​​​ന്പോ​​​ൾ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി​​​രു​​​ന്നു മു​​​രാ​​​രി ബാ​​​ബു.

ര​​​ജി​​​സ്റ്റ​​​റി​​​ലും മ​​​ഹ​​​സ​​​റി​​​ലും സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക​​​ൾ, ചെ​​​ന്പു​​​പാ​​​ളി​​​ക​​​ൾ എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് മു​​​രാ​​​രി ബാ​​​ബു​​​വാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടൊ​​​പ്പം അ​​​ന്ന് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി​​​രു​​​ന്ന സു​​​ധീ​​​ഷ് കു​​​മാ​​​റി​​​നെ​​​യും ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങും. ഇ​​​രു​​​വരെയും ഒ​​​രു​​​മി​​​ച്ചി​​​രു​​​ത്തി ചോ​​​ദ്യം ചെ​​​യ്ത് ചി​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന​​​ൽ​​​കു​​​ന്ന വി​​​വ​​​രം. ഇ​​​തി​​​നു ശേ​​​ഷ​​​മാ​​​കും വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി അ​​​റ​​​സ്റ്റി​​​ലാ​​​യ മു​​​ൻ തി​​​രു​​​വാ​​​ഭ​​​ര​​​ണം ക​​​മ്മീ​​​ഷ​​​ണ​​​ർ കെ.​​​എ​​​സ്. ബൈ​​​ജു​​​വി​​​നെ ചോ​​​ദ്യം ചെ​​​യ്യു​​​ക.

അ​​​ന്ന് ദേ​​​വ​​​സ്വം ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രു​​​ന്ന എ​​​ൻ. വാ​​​സു​​​വി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് രേ​​​ഖ​​​ക​​​ളി​​​ൽ തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യെ​​​ന്ന മൊ​​​ഴി ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ദേ​​​വ​​​സ്വം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഒ​​​ന്നി​​​ച്ചി​​​രു​​​ത്തി ചോ​​​ദ്യം ചെ​​​യ്യു​​​ക. മൊ​​​ഴി​​​ക​​​ൾ അ​​​നു​​​കൂ​​​ല​​​മാ​​​യാ​​​ൽ അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽത​​​ന്നെ വാ​​​സു​​​വി​​​നെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യാ​​​ൻ വി​​​ളി​​​പ്പി​​​ക്കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.

എ​​​ന്നാ​​​ൽ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തവ​​​രു​​​ന്ന സ​​​മ​​​യ​​​ത്ത് സി​​​പി​​​എ​​​മ്മുമായും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​മാ​​​യും അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ള്ള എ​​​ൻ. വാ​​​സു​​​വി​​​നെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ വീ​​​ണ്ടും വി​​​ളി​​​പ്പി​​​ക്കു​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ലും സം​​​ശ​​​യ​​​മു​​​ണ്ട്.

നേ​​​ര​​​ത്തേ ര​​​ഹ​​​സ്യ​​​മാ​​​യി വാ​​​സു​​​വി​​​നെ ചോ​​​ദ്യം ചെ​​​യ്ത ശേ​​​ഷം വി​​​ട്ട​​​യ​​​ച്ചി​​​രു​​​ന്നു. വാ​​​സു​​​വി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്താ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ലെ​​​യും സി​​​പി​​​എ​​​മ്മി​​​ലെ​​​യും ഉ​​​ന്ന​​​തബ​​​ന്ധ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​രു​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ അ​​​ട​​​ക്കം ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

ഇ​​​തോ​​​ടൊ​​​പ്പം കൂ​​​ടു​​​ത​​​ൽ സ്വ​​​ർ​​​ണം ക​​​വ​​​ർ​​​ന്നോ എ​​​ന്നും പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ശ്രീ​​​കോ​​​വി​​​ലി​​​ന്‍റെ വാ​​​തി​​​ലി​​​ലെ സ്വ​​​ർ​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കും.

തിരുവാഭരണം കമ്മീഷണര്‍ റിമാന്‍ഡില്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള​യി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. ബൈ​ജു റി​മാ​ന്‍ഡി​ല്‍. റാ​ന്നി ഫ​സ്റ്റ ക്ലാ​സ് മ​ജി​സ​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ബൈ​ജു​വി​നെ 21 വ​രെ​യാ​ണ റി​മാ​ന്‍ഡ് ചെ​യ്ത​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി ന​വീ​ക​രി​ച്ച് തി​രി​കെ എ​ത്തി​ച്ച ക​ട്ടി​ള​പ്പാ​ളി​ക​ള്‍ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ ബൈ​ജു വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​ണ റി​മാ​ന്‍ഡ് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്ന​ത്. തി​രു​വാ​ഭ​ര​ണം ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ന്‍റെ പ്ര​വ​ര്‍ത്ത​നം അ​ടി​മു​ടി ദു​രൂ​ഹ​മാ​യി​രു​ന്നു​വെ​ന്നും റി​മാ​ന്‍ഡ് റി​പ്പോ​ര്‍ട്ടി​ലു​ണ്ട്.

റി​മാ​ന്‍ഡി​ലാ​യി​രു​ന്ന മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു​വി​നെ തി​ങ്ക​ളാ​ഴ്ച വ​രെ​യും മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ര്‍ സു​ധീ​ഷ് കു​മാ​റി​നെ ബു​ധ​നാ​ഴ്ച വ​രെ​യും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കി​യി​രു​ന്നു.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് മൂ​വ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.​അ​ട​ച്ചി​ട്ട കോ​ട​തി​യി​ലാ​യി​രു​ന്നു വാ​ദം.

Tags : Devaswom officials Sabarimala gold theft SIT team

Recent News

Corehub Up