x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ന​മാ​സ പൂ​ജ: ശ​ബ​രി​മ​ല​ന​ട 14ന് ​തു​റ​ക്കും


Published: March 9, 2026 08:44 PM IST | Updated: March 9, 2026 08:44 PM IST

പ​ത്ത​നം​തി​ട്ട: മീ​ന​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട 14ന് ​തു​റ​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി ഇ.​ഡി. പ്ര​സാ​ദ് ന​മ്പൂ​തി​രി ദീ​പം തെ​ളി​ക്കും.

മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ന​ട എം.​ജി. മ​നു ന​മ്പൂ​തി​രി തു​റ​ക്കും. പൂ​ജ​ക​ള്‍​ക്ക് ശേ​ഷം ഈ ​മാ​സം 19 രാ​ത്രി 10ന് ​ന​ട അ​ട​യ്‌​ക്കും. പൈ​ങ്കു​നി ഉ​ത്ര ഉ​ത്സ​വ​ത്തി​നാ​യി 22ന് ​വീ​ണ്ടും ന​ട തു​റ​ക്കും. 23-നാ​ണ് ഉ​ത്സ​വം കൊ​ടി​യേ​റു​ക.

സ​ന്നി​ധാ​ന​ത്തെ മു​റി​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി ബു​ക്ക്‌ ചെ​യ്യാ​നാ​കും. ഭ​ക്ത​ർ ദ​ർ​ശ​ന​ത്തി​നാ​യി വെ​ർ​ച്വ​ല്‍ ക്യൂ ​സ്ലോ​ട്ട് ബു​ക്ക് ചെ​യ്യ​ണം.

Tags : Sabarimala temple

Recent News

Corehub Up