x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ മാ​ത്രം പ​രി​ഗ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്ക​രു​തെ​ന്ന് സ​തീ​ശ​ന്‍ പ​ക്ഷം


Published: May 3, 2026 08:30 PM IST | Updated: May 3, 2026 08:30 PM IST

തി​രു​വ​ന​ന്ത​പു​രം: എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ മാ​ത്രം പ​രി​ഗ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്ക​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി വി.​ഡി. സ​തീ​ശ​ന്‍ പ​ക്ഷം. പൊ​തു അ​ഭി​പ്രാ​യ​വും രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഏ​റ്റ​വും കൂ​ടു​ത​ല്‍ എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ കെ.​സി. വേ​ണു​ഗോ​പാ​ലി​ന് ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​തു അ​ഭി​പ്രാ​യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. ലീ​ഗി​ന്‍റെ​യും ഘ​ട​ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ വി.​ഡി. സ​തീ​ശ​നാ​ണ്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ന​ട​ന്ന​പ്പോ​ള്‍ കെ.​സി. വേ​ണു​ഗോ​പാ​ലി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് കൂ​ടു​ത​ലും അ​വ​സ​രം ല​ഭി​ച്ച​തെ​ന്നാ​ണ് സ​തീ​ശ​ന്‍ പ​ക്ഷം പ​റ​യു​ന്ന​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് പി​ന്നെ ഭൂ​രി​പ​ക്ഷം.

അ​തേ​സ​മ​യം വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ അ​ഞ്ചി​ല്‍ താ​ഴെ മാ​ത്രം എം​എ​ല്‍​എ​മാ​രാ​കും എ​ന്നാ​ണ് പൊ​തു വി​ല​യി​രു​ത്ത​ല്‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു അ​ഭി​പ്രാ​യം, രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം എ​ന്നി​വ​യ്ക്ക് പു​റ​മേ ഘ​ട​ക​ക​ക്ഷി​ക​ളു​ടെ അ​ഭി​പ്രാ​യ​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് സ​തീ​ശ​ന്‍ പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Satheesan CM MLAs support

Recent News

Corehub Up