x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ള്‍ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന് ചു​മ​ത​ല


Published: May 15, 2026 12:43 AM IST | Updated: May 15, 2026 12:43 AM IST

കൊ​​​​ച്ചി: ജൂ​​​​ണ്‍ ഒ​​​​ന്നി​​​​ന് പു​​​​തി​​​​യ അ​​​​ധ്യ​​​​യ​​​​ന വ​​​​ര്‍​ഷം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ സ്‌​​​​കൂ​​​​ളു​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷാ ഫി​​​​റ്റ്‌​​​​ന​​​​സ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നു​​​​ള്ള ചു​​​​മ​​​​ത​​​​ല ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പി​​​​ന് ന​​​​ല്‍​കി പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി.

സ്‌​​​​കൂ​​​​ള്‍ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ​​​​രി​​​​സ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള പു​​​​തു​​​​ക്കി​​​​യ മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ പ്ര​​​​കാ​​​​രം ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പി​​​​ലെ അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ന്‍​ജി​​​​നി​​​​യ​​​​ര്‍​മാ​​​​രാ​​​​ണ് ഇ​​​​നി മു​​​​ത​​​​ല്‍ സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍​ക്ക് ഫി​​​​റ്റ്‌​​​​ന​​​​സ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ല്‍​കേ​​​​ണ്ട​​​​ത്.

ഫി​​​​റ്റ്‌​​​​ന​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി 17 പോ​​​​യി​​​​ന്‍റു​​​​ക​​​​ള്‍ ഉ​​​​ള്ള വി​​​​ശ​​​​ദ​​​​മാ​​​​യ ഒ​​​​രു ചെ​​​​ക്ക്‌​​​​ലി​​​​സ്റ്റും വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ത​​​​യാ​​​​റാ​​​​ക്കി. സ്‌​​​​കൂ​​​​ള്‍ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ ബ​​​​ലം, ചു​​​​റ്റു​​​​മ​​​​തി​​​​ലി​​​​ന്‍റെ സു​​​​ര​​​​ക്ഷ, അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ കു​​​​ഴി​​​​ക​​​​ളോ ചെ​​​​രി​​​​വു​​​​ക​​​​ളോ ഇ​​​​ല്ലാ​​​​ത്ത അ​​​​വ​​​​സ്ഥ, മ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും ശി​​​​ഖ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും സു​​​​ര​​​​ക്ഷ എ​​​​ന്നി​​​​വ അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ന്‍​ജി​​​​നി​​​​യ​​​​ര്‍ നേ​​​​രി​​​​ട്ട് പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണം.

ആ​​​​സ്ബസ്​​​​റ്റോ​​​​സ്, ടി​​​​ന്‍, അ​​​​ലു​​​​മി​​​​നി​​​​യം ഷീ​​​​റ്റു​​​​ക​​​​ള്‍ പാ​​​​കി​​​​യ മേ​​​​ല്‍​ക്കൂ​​​​ര​​​​ക​​​​ള്‍ മാ​​​​റ്റി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും കി​​​​ണ​​​​റു​​​​ക​​​​ള്‍​ക്കും മ​​​​റ്റും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ സം​​​​ര​​​​ക്ഷ​​​​ണ ഭി​​​​ത്തി​​​​ക​​​​ള്‍ ഉ​​​​ണ്ടെ​​​​ന്നും ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം.

വൈ​​​​ദ്യു​​​​ത സു​​​​ര​​​​ക്ഷ​​​​യ്ക്കും ശു​​​​ചി​​​​ത്വ​​​​ത്തി​​​​നും പ്ര​​​​ത്യേ​​​​ക പ്രാ​​​​ധാ​​​​ന്യ​​​​മാ​​​​ണു പു​​​​തി​​​​യ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലെ ഇ​​​​ല​​​​ക്‌ട്രി​​​​ക്ക​​​​ല്‍ വ​​​​യ​​​​റിം​​​​ഗ് സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണെ​​​​ന്നും ട്രാ​​​​ന്‍​സ്‌​​​​ഫോ​​​​ര്‍​മ​​​​റു​​​​ക​​​​ള്‍​ക്ക് ചു​​​​റ്റും വേ​​​​ലി കെ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണം.

മ​​​​തി​​​​യാ​​​​യ വെ​​​​ന്‍റി​​​​ലേ​​​​ഷ​​​​നു​​​​ള്ള വൃ​​​​ത്തി​​​​യു​​​​ള്ള ശൗ​​​​ചാ​​​​ല​​​​യ​​​​ങ്ങ​​​​ള്‍, കു​​​​ടി​​​​വെ​​​​ള്ള ല​​​​ഭ്യ​​​​ത, സ്‌​​​​കൂ​​​​ള്‍ പ​​​​രി​​​​സ​​​​ര​​​​ത്തെ മാ​​​​ലി​​​​ന്യ നി​​​​ര്‍​മാ​​​​ര്‍​ജ​​​​നം, എ​​​​ലി ന​​​​ശീ​​​​ക​​​​ര​​​​ണ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ ആ​​​​രോ​​​​ഗ്യ വി​​​​ഭാ​​​​ഗം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.

സ്‌​​​​കൂ​​​​ള്‍ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫി​​​​റ്റ്‌​​​​ന​​​​സ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​ല്‍നി​​​​ന്ന് പ്ര​​​​ത്യേ​​​​കം കൈ​​​​പ്പ​​​​റ്റേ​​​​ണ്ട​​​​തു​​​​ണ്ട്. മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കാ​​​​ത്ത സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ ക​​​​ര്‍​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​ക്ക് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : School itness Certificate Local Body department responsible

Recent News

Corehub Up