തിരുവനന്തപുരം: പേയാട് കാവടിക്കടവിൽ കരമനയാറ്റിൽ ഒഴുക്കിൽപെട്ട് കാണാതായ സൈനികനു വേണ്ടി തിരച്ചിൽ തുടരുന്നു. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥൻ കോഴിക്കോട് സ്വദേശി സുജിത്ത് ആണ് അപകടത്തിൽപ്പെട്ടത്.
മിലിട്ടറി ക്യാമ്പിലെ ബ്രിട്ടോ, അഭിജിത്ത്, ശ്രീയേഷ് എന്നിവരോടൊപ്പമാണ് സുജിത്ത് കരമനയാറ്റിൽ കുളിക്കാനിറങ്ങിയത്. തുടർന്ന് ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. സുജിത്തിന് നീന്തി കരയിലെത്താൻ സാധിച്ചില്ല. സ്കൂബാ ടീം സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്.
കഴിഞ്ഞദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇവിടെ ശക്തമായ അടിയൊഴുക്കുണ്ട്. ഇത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. മുൻപും നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുള്ള സ്ഥലമാണിത് എന്നാണ് നാട്ടുകാർ പറയുന്നത്.
Tags : Search Karamana River missing soldier