x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ലോ​ബ​ൽ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ന്‍റെ ര​ണ്ടാം പ​തി​പ്പ് തി​രു​വ​ന​ന്ത​പു​ര​ത്ത്


Published: May 3, 2026 12:27 AM IST | Updated: May 3, 2026 12:27 AM IST

തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സം മേ​ഖ​ല​യി​ലെ പു​തി​യ പ്ര​വ​ണ​ത അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ഗോ​ള ട്രാ​വ​ൽ എ​ക്സ്പോ​യാ​യ ഗ്ലോ​ബ​ൽ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ന്‍റെ ര​ണ്ടാം പ​തി​പ്പ് ജൂ​ണ്‍ മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കും. ആ​യി​ര​ത്തി​ലേ​റെ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രും സം​രം​ഭ​ക​രും ഹോ​ട്ട​ൽ- ടൂ​റി​സം വ്യ​വ​സാ​യ പ്ര​മു​ഖ​രും മീ​റ്റി​ൽ പ​ങ്കെ​ടു​ക്കും.

അ​മ​ര​വി​ള ഗോ​ൾ​ഡ​ൻ പാ​ല​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ജൂ​ണ്‍ മൂ​ന്നി​ന് മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ടൂ​റി​സം സെ​ക്ര​ട്ട​റി കെ.​ബി​ജു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ടൂ​റി​സം മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ക്സി​ബി​റ്റേ​ഴ്സി​നും വി​ൽ​പ​ന​ക്കാ​ർ​ക്കും മ​റ്റു ടൂ​റി​സം രം​ഗ​ത്തു​ള്ള​വ​ർ​ക്കും ധാ​രാ​ളം അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പു​തി​യ ടൂ​റി​സം സ​ർ​ക്യൂ​ട്ടു​ക​ൾ, ആ​യു​ർ​വേ​ദ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​ദ്ധ​തി​ക​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ക്കും.

കേ​ര​ള​ത്തി​ലെ വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 2025 ൽ ​വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ആ​ഭ്യ​ന്ത​ര ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​തി​പ്പാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​യു​ർ​വേ​ദ- വെ​ൽ​ന​സ് രം​ഗ​ത്താ​ണ് ആ​ഭ്യ​ന്ത​ര ടൂ​റി​സ്റ്റു​ക​ൾ കൂ​ടു​ത​ലും വ​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ശ്രീ​ല​ങ്ക​ൻ ടൂ​റി​സം മ​ന്ത്രി​യു​മാ​യി ചേ​ർ​ന്നു പ​ദ്ധ​തി​ക​ൾ വ​ന്നേ​ക്കും. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചു പ​ദ്ധ​തി​ക​ളു​ണ്ടാ​കും.

സൗ​ത്ത് കേ​ര​ള ഹോ​ട്ട​ൽ ഇ​യേ​ഴ്സ് ഫോ​റം തി​രു​വ​ന​ന്ത​പു​രം ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് ത​വ​സ്വ​ഞ്ചേ​ഴ്സ് മെ​ട്രോ​മാ​ർ​ട്ട് എ​ന്നി​വ​യും കേ​ര​ള ടൂ​റി​സം ഇ​ന്ത്യ ടൂ​റി​സം എ​ന്നീ വ​കു​പ്പു​ക​ളും ചേ​ർ​ന്നാ​ണ് മാ​ർ​ക്ക​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 200ല​ധി​കം സ്റ്റാ​ളു​ക​ളി​ലാ​യി വി​നോ​ദ​സ​ഞ്ചാ​ര ഉ​ത്പ​ന്ന സേ​വ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. നാ​ലി​നും അ​ഞ്ചി​നും കോ​ർ​പ​റേ​റ്റ് ബി​സി​ന​സ് മീ​റ്റിം​ഗു​ക​ൾ ന​ട​ക്കും ഹോ​ട്ട​ലു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, എ​യ​ർ​ലൈ​നു​ക​ൾ മ​റ്റ് സം​രം​ഭ​ക​ർ എ​ന്നി​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും എ​ക്സ്പോ​യി​ൽ ഉ​ണ്ടാ​കും.

ദ​ക്ഷി​ണ കേ​ര​ള​ത്തി​ന് പ്ര​ത്യേ​കി​ച്ചു വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്ക് ശേ​ഷ​മു​ള്ള ആ ​മേ​ഖ​ല​യി​ലെ സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ കൂ​ടി​യാ​ണ് സം​രം​ഭം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ജൂ​ണ്‍ അ​ഞ്ചി​ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​ക്സ്പോ​യി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

Tags : Global Travel Market Thiruvananthapuram

Recent News

Corehub Up