തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിനുള്ള പ്രാഥമിക ചർച്ചകൾ സിപിഐയിൽ തുടങ്ങി. ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ മൂന്ന് ടേം പൂർത്തിയാക്കയവർക്ക് ഇനി മത്സരിക്കാൻ അവസരം നൽകേണ്ടെന്ന് തീരുമാനിച്ചു. ഇതോടെ ആറ് സിറ്റിംഗ് എംഎൽഎമാർ മത്സര രംഗത്തുണ്ടാകില്ലെന്ന് ഉറപ്പായി.
ഇ ചന്ദ്രശേഖരൻ (കാഞ്ഞങ്ങാട്), ചിറ്റയം ഗോപകുമാർ (അടൂർ), ഇ.കെ.വിജയൻ (നാദാപുരം), ജി.എസ്. ജയലാൽ (ചാത്തന്നൂർ), പി.എസ്. സുപാൽ (പുനലൂർ), വി.ശശി (ചിറയൻകീഴ്) എന്നിവരാണ് മൂന്ന് ടേം പൂർത്തിയാക്കിയത്. ഈ മണ്ഡലങ്ങളിൽ എല്ലാം പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രാഥമിക ധാരണയായത്.
അതേസമയം നാല് സിറ്റിംഗ് മന്ത്രിമാർ വീണ്ടും ജനവിധി തേടാനും പാർട്ടി എക്സിക്യൂട്ടീവിൽ ധാരണയായിട്ടുണ്ട്. പി. പ്രസാദ് (ചേർത്തല), കെ. രാജൻ (ഒല്ലൂർ), ജെ. ചിഞ്ചുറാണി (ചടയമംഗലം), ജി.ആർ. അനിൽ (നെടുമങ്ങാട്) എന്നിവർ മത്സര രംഗത്തുണ്ടാകും.
മാർച്ച് നാലിന് വീണ്ടും എക്സിക്യൂട്ടീവ് വീണ്ടും ചേർന്ന ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തുക. എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം സംസ്ഥാന കൗൺസിലും ചേർന്ന് അന്തിമ സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിക്കും.
Tags : kerala assembly election 2026 CPI