കല്‍പ്പറ്റ: സ്വകാര്യ സ്ഥാപനത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിന്‍ഡറുകള്‍ പിടിച്ചെടുത്ത് സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് സംഘം. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് സംഘമാണ് കൈതപ്പൊയിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് സിലിന്‍ഡറുകള്‍ പിടിച്ചെടുത്തത്.
പാചകവാതക സിലിന്‍ഡറുകളുടെ ലഭ്യത കുറഞ്ഞതോടെ മാനന്തവാടി, കല്‍പ്പറ്റ, വൈത്തിരി, പുല്‍പ്പള്ളി പനമരം, അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ അങ്ങാടികളിലെല്ലാം ഭക്ഷണ ശാലകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടെയാണ് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സിലിന്‍ഡറുകള്‍ പിടിച്ചെടുത്തിരിക്കുന്നത്.
അനധികൃതമായി സിലിന്‍ഡറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനകള്‍ തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ ജെയിംസ് പീറ്റര്‍ അറിയിച്ചു.
Tags : Special Enforcement seizes illegally LPG cylinders