x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നിശല്യം പരിഹരിക്കാൻ പ്രത്യേക പ​ദ്ധ​തി: ഷി​ബു ബേ​ബി​ജോ​ണ്‍


Published: May 31, 2026 01:28 AM IST | Updated: May 31, 2026 01:28 AM IST

കൊ​​​ല്ലം: കാ​​​ട്ടു​​​പ​​​ന്നി പ്ര​​​ശ്‌​​​ന പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും വ​​​നാ​​​തി​​​ര്‍​ത്തി​​​ക​​​ളി​​​ല്‍ വ​​​നം ഉ​​​ദ്യാ​​​ഗ​​​സ്ഥ​​​രു​​​മാ​​​യു​​​ള്ള സം​​​ഘ​​​ര്‍​ഷം ഇ​​​ല്ലാ​​​താ​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി ഷി​​​ബു ബേ​​​ബി​​​ജോ​​​ണ്‍.​​ കൊ​​​ല്ലം പ്ര​​​സ്‌​​​ക്ലബ്ബില്‍ മു​​​ഖാ​​​മു​​​ഖം പ​​​രി​​​പാ​​​ടി​​​യി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ള്‍ കാ​​​ടി​​​റ​​​ങ്ങു​​​ന്ന​​​തി​​​ന്‍റെ യ​​​ഥാ​​​ര്‍​ഥ​​​ കാ​​​ര​​​ണം ക​​​ണ്ടെ​​​ത്തി പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കും. വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ള്‍ കാ​​​ടി​​​റ​​​ങ്ങു​​​ന്ന​​​തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ​​​ക്ക​​​ല്‍ ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​യ പ​​​ഠ​​​ന​​​രേ​​​ഖ​​​യി​​​ല്ല. കാ​​​ട്ടി​​​ലെ മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം സം​​​ബ​​​ന്ധി​​​ച്ചും അ​​​നു​​​മാ​​​നം മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. ത​​​മി​​​ഴ്‌​​​നാ​​​ട്, ക​​​ര്‍​ണാ​​​ട​​​ക വ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള മൃ​​​ഗ​​​ങ്ങ​​​ള്‍​കൂ​​​ടി എ​​​ത്തു​​​ന്നു​​​ണ്ട്.

ക​​​ടു​​​വ​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും സ്ഥ​​​ല​​​പ​​​രി​​​മി​​​തി​​​യും പ്ര​​​ശ്‌​​​ന​​​മാ​​​കു​​​ന്നു. പെ​​​രി​​​യാ​​​ര്‍ ടൈ​​​ഗ​​​ര്‍ റി​​​സ​​​ര്‍​വി​​​ല്‍ കാ​​​ര്യ​​​മാ​​​യ ക​​​ടു​​​വ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളോ പ്ര​​​ശ്ന​​​ങ്ങ​​​ളോ ഉ​​​ണ്ടാ​​​കാ​​​റി​​​ല്ല. അ​​​വി​​​ടെ 46 ക​​​ടു​​​വ​​​ക​​​ള്‍ മാ​​​ത്ര​​​മേയുള്ളൂ. വ​​​യ​​​നാ​​​ട്ടി​​​ല്‍ അ​​​തി​​​ര്‍​ത്തി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ക​​​ടു​​​വ​​​ക​​​ളും കൂ​​​ടെ ചേ​​​ര്‍​ത്താ​​​ല്‍ 400 ക​​​ടു​​​വ​​​ക​​​ളു​​​ണ്ടാ​​​കും. അ​​​തി​​​നാ​​​ല്‍ അ​​​വി​​​ടെ സ്ഥി​​​തി സ​​​ങ്കീ​​​ര്‍​ണ​​​മാ​​​ണ്.

ശാ​​​സ്ത്രീ​​​യ​​​മാ​​​യി ഒ​​​രു ക​​​ടു​​​വ​​​യ്ക്ക് ജീ​​​വി​​​ക്കാ​​​ന്‍ 20 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ മേ​​​ഖ​​​ല വേ​​​ണം. പെ​​​രി​​​യാ​​​റി​​​ല്‍ അ​​​തി​​​നു​​​ള്ള സ്ഥ​​​ല​​​മു​​​ണ്ട്. വ​​​യ​​​നാ​​​ട്ടി​​​ലേ​​​ക്ക് വ​​​രു​​​മ്പോ​​​ള്‍ ഒ​​​രു ക​​​ടു​​​വ​​​യ്ക്ക് നാ​​​ല് ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ മാ​​​ത്ര​​​മേ ല​​​ഭി​​​ക്കു​​​ന്നു​​​ള്ളൂ. സ്ഥ​​​ലം തി​​​ക​​​യാ​​​തെ വ​​​രു​​​മ്പോ​​​ള്‍ അ​​​വ പു​​​റ​​​ത്തേ​​​ക്ക് വ​​​രും. ആ​​​ന​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും ക​​​ഴി​​​ഞ്ഞ 10-15 വ​​​ര്‍​ഷം കൊ​​​ണ്ട് ഇ​​​ര​​​ട്ടി​​​യാ​​​യി വ​​​ര്‍​ധി​​​ച്ചു.

കാ​​​ട്ടി​​​ല്‍ ഉ​​​ള്ള​​​തി​​​നേ​​​ക്കാ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ള്‍ കാ​​​ടി​​​നു പു​​​റ​​​ത്തു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്. അ​​​ര ല​​​ക്ഷം കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ള്‍ പു​​​റ​​​ത്തു​​​ണ്ട്. ശ​​​നി​​​യാ​​​ഴ്ച വ​​​യ​​​നാ​​​ട്ടി​​​ലുണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പി​​​സി​​​സി​​​എ​​​ഫി​​​ല്‍നി​​​ന്നും വി​​​ജി​​​ല​​​ന്‍​സി​​​ല്‍ നി​​​ന്നും പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഉ​​​ട​​​ന​​​ടി ഉ​​​ണ്ടാ​​​കും.

ഷെ​​​ഡ്യൂ​​​ള്‍ ഒ​​​ന്നി​​​ല്‍​ പെ​​​ടു​​​ന്ന​​​തി​​​നാ​​​ല്‍ കാ​​​ട്ടു​​​പ​​​ന്നി ക​​​ള്ളിം​​​ഗ് രീ​​​തി കു​​​ര​​​ങ്ങി​​​ല്‍ ന​​​ട​​​ത്താ​​​നാ​​​കി​​​ല്ല. ജൂ​​​ണ്‍ അ​​​ഞ്ചി​​​ന് പ​​​രി​​​സ്ഥി​​​തിദി​​​ന​​​ത്തി​​​ല്‍ വ​​​നംവ​​​കു​​​പ്പ് ആ​​​സ്ഥാ​​​ന​​​ത്തു​​​വ​​​ച്ച് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ 100 ദി​​​വ​​​സ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : Special plan solve wild boar Shibu Baby John

Recent News

Corehub Up