x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​ൾ പ്ലാ​സ​ക​ളി​ൽ വൃ​ത്തി​യു​ള്ള ശു​ചി​മു​റി​ക​ൾ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി


Published: April 7, 2026 11:29 PM IST | Updated: April 7, 2026 11:29 PM IST

പ​​​​ര​​​​വൂ​​​​ർ: ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​ക​​​​ളി​​​​ലെ ടോ​​​​ൾ പ്ലാ​​​​സ​​​​ക​​​​ളി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് വൃ​​​​ത്തി​​​​യു​​​​ള്ള ശു​​​​ചി​​​​മു​​​​റി​​​​ക​​​​ൾ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ക​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി കേ​​​​ന്ദ്ര മ​​​​ന്ത്രാ​​​​ല​​​​യം.

ശു​​​​ചി​​​​മു​​​​റി​​​​ക​​​​ൾ വൃ​​​​ത്തി​​​​ഹീ​​​​ന​​​​മാ​​​​ണെ​​​​ന്ന് ക​​​​ണ്ട് പ​​​​രാ​​​​തി​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് 1,000 രൂ​​​​പ പാ​​​​രി​​​​തോ​​​​ഷി​​​​കം ന​​​​ൽ​​​​കു​​​​ന്ന ക്ലീ​​​​ൻ ടോ​​​​യ്‌​​​​ലെ​​​​റ്റ് പി​​​​ക്ച​​​​ർ ച​​​​ല​​​​ഞ്ച് മ​​​​ന്ത്രാ​​​​ല​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

അ​​​​ഴു​​​​ക്കു​​​​പി​​​​ടി​​​​ച്ച ശു​​​​ചി​​​​മു​​​​റി​​​​ക​​​​ളു​​​​ടെ ചി​​​​ത്രം മൊ​​​​ബൈ​​​​ൽ ആ​​​​പ്പി​​​​ൽ അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഈ ​​​​തു​​​​ക ഫാ​​​​സ്ടാ​​​​ഗ് ക്രെ​​​​ഡി​​​​റ്റാ​​​​യി ല​​​​ഭി​​​​ക്കും.

ശു​​​​ചി​​​​മു​​​​റി​​​​ക​​​​ൾ വൃ​​​​ത്തി​​​​ഹീ​​​​ന​​​​മാ​​​​ണെ​​​​ന്ന് ക​​​​ണ്ടാ​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് രാ​​​​ജ്മാ​​​​ർ​​​​ഗ് യാ​​​​ത്ര എ​​​​ന്ന മൊ​​​​ബൈ​​​​ൽ ആ​​​​പ്പ് വ​​​​ഴി പ​​​​രാ​​​​തി ന​​​​ൽ​​​​കാം.

Tags : toll plazas toilets national highways Clean Toilet Picture Challenge Union Ministry unsanitary toilets

Recent News

Corehub Up