x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​തി​ൽ പി​ബി​യി​ൽ ഭി​ന്ന​ത; അ​ഞ്ചു​പേ​ർ എ​തി​ർ​ത്തു


Published: May 17, 2026 01:51 PM IST | Updated: May 17, 2026 02:21 PM IST

ന്യൂ​ഡ​ൽ​ഹി: പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ എ​തി​ർ​പ്പ്. പി​ബി യോ​ഗ​ത്തി​ൽ അ​ഞ്ചി​ല​ധി​കം അം​ഗ​ങ്ങ​ൾ പി​ണ​റാ​യി​യു​ടെ നി​യ​മ​ന​ത്തെ എ​തി​ർ​ത്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

പി​ണ​റാ​യി​യെ വീ​ണ്ടും സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് സം​ഘ​ട​നാ​പ​ര​മാ​യി ശ​രി​യ​ല്ലെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​നൊ​പ്പം നി​ൽ​ക്കാ​മെ​ന്ന് പി​ബി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി​യി​ൽ തി​രു​ത്ത​ൽ വേ​ണ​മെ​ന്നും പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ളെ​ല്ലാം ത​ള്ളി​ക്കൊ​ണ്ടാ​ണ് സം​സ്ഥാ​ന ഘ​ട​കം നി​ല​പാ​ട് എ​ടു​ത്ത​ത്. പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി​ട്ടാ​ണ് പി​ണ​റാ​യി​ക്കെ​തി​രെ ഇ​ത്ര എ​തി​ർ​പ്പ് പി​ബി​യി​ൽ ഉ​യ​രു​ന്ന​ത്. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ളും ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന പി​ബി യോ​ഗം ച​ർ​ച്ച ചെ​യ്തു.

Tags : opposition leader pinarayi vijayan discontent

Recent News

Corehub Up