കോഴിക്കോട്: മുഖ്യമന്ത്രിക്കായുള്ള ചർച്ച നീണ്ടുപോകുന്നതിനിടെ മുസ്‌ലിം ലീഗിന്‍റെ നിർണായക നേതൃയോഗം ഇന്ന് പാണക്കാട്ട് ചേരും. ലീഗിന്‍റെ ഉന്നതാധികാര സമിതിയിലെ പന്ത്രണ്ടോളം പേരാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുക.
മുഖ്യമന്ത്രി ആരെന്ന് തീരുമാനം വന്നാൽ ലീഗിൽ നിന്നും ആരൊക്കെ മന്ത്രിമാരാകുമെന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ലീഗ് നേതാക്കൾക്കും അണികൾക്കുമുണ്ടായ അതൃപ്തിയും ചർച്ച ചെയ്യും.
വി.ഡി. സതീശനുള്ള പിന്തുണയിൽ ഉറച്ച് നിൽക്കാനാണ് ലീഗിന്‍റെ തീരുമാനം. ജനവികാരം മാനിച്ചായിരിക്കണം തീരുമാനം എന്നാണ് ലീഗിന്‍റെ അഭിപ്രായം. സതീശൻ അല്ലെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും എംഎൽഎ തന്നെ മുഖ്യമന്ത്രിയാകണം എന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുകയാണ്.
Tags : IUML VD Satheesan Panakkad Chief Minister