x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ല: അതൃപ്തി പരസ്യമാക്കി മൂവാറ്റുപുഴയിലെ പ്രവര്‍ത്തകര്‍

കൊച്ചി ബ്യൂറോ
Published: May 19, 2026 02:25 PM IST | Updated: May 19, 2026 02:25 PM IST

കൊച്ചി: മാത്യു കുഴല്‍നാടനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ മൂവാറ്റുപുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അതൃപ്തി.

ബ്ലോക്ക് പ്രസിഡന്‍റ് സാബു ജോണ്‍, ആവോലി മണ്ഡലം പ്രസിഡന്‍റ് വി.എസ്. ഷെഫാന്‍, പായിപ്ര മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ഷഹീര്‍ മീനമറ്റം അടക്കമുള്ള പ്രവര്‍ത്തകരാണ് കടുത്ത അതൃപ്തി പ്രകടമാക്കി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരവെയാണ് വിഡിഎസ് മന്ത്രിസഭയില്‍ മാത്യു കുഴല്‍നാടനെ ഉള്‍പ്പെടുത്താത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. മാത്യു കുഴല്‍നാടനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ചര്‍ച്ചകള്‍ ആദ്യം മുതലേ ഉണ്ടായിരുന്നു.

എന്നാല്‍ കുഴല്‍നാടനെ അവസാന ഘട്ടത്തില്‍ പരിഗണിച്ചില്ല. മൂവാറ്റുപുഴ മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷത്തിലാണ് ഇത്തവണ മാത്യു കുഴല്‍നാടന്‍ വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം എത്തിയതിന് പിന്നാലെ നിയുക്ത മന്ത്രിക്ക് അഭിവാദ്യങ്ങള്‍ എന്ന പോസ്റ്റ് പ്രവര്‍ത്തകരടക്കം പങ്കുവച്ചിരുന്നു. കുഴല്‍നാടനെ മന്ത്രിയാക്കാത്തതില്‍ അതൃപ്തി പുകയുകയാണ്.

മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍റെ പേര് മന്ത്രിസഭാ ലിസ്റ്റില്‍ ഇല്ലെങ്കില്‍, നവകേരളത്തിന്‍റെ പുതുയുഗ നിര്‍മാണത്തിലേക്കുള്ള ഈ യാത്ര അപൂര്‍ണമാണ്. പിണറായി വിജയനെ നിയമസഭയില്‍ അസ്വസ്ഥനാക്കിയ, 2018ലെ പ്രളയത്തിന്‍റെ കാരണംസര്‍ക്കാരിന്‍റെ പിടിപ്പുകേടാണെന്ന് പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞ്, യുഡിഎഫിന്‍റെ മുന്നേറ്റത്തിന് കാരണമായ ആ വ്യക്തിയെ എന്തുകൊണ്ട് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് നേതാക്കള്‍ പറയണമെന്നാണ് സാബു ജോണ്‍ പോസ്റ്റില്‍ പറയുന്നത്.

അര്‍ഹതയുണ്ടായിരുന്നു, എന്തിന്‍റെ കാരണത്താല്‍ ആരോ വെട്ടി, സങ്കടം ഉണ്ട് എന്നാണ് ഷെഫാന്‍ വി.എസിന്‍റെ പോസ്റ്റ്. അര്‍ഹതകളുടെ കണക്കെടുക്കുമ്പോഴും കഴിവിന്‍റെ കാര്യത്തിലും ഒരു പിടി മുന്നിലായിരുന്നു എങ്കിലും സമവാക്യങ്ങള്‍ കൂട്ടിക്കിഴിച്ചു വന്നപ്പോള്‍ ഇത്തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടു എന്നപോലെ മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ല എന്നാണ് ഷഹീര്‍ മീനമറ്റത്തിന്‍റെ പോസ്റ്റില്‍ പറയുന്നത്.

Tags : Mathew Kuzhalnadan Supporters Minister

Recent News

Corehub Up