x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന്


Published: April 5, 2026 01:29 AM IST | Updated: April 5, 2026 01:29 AM IST

പ​ര​വൂ​ര്‍: രാ​ജ്യ​ത്തെ റെ​യി​ല്‍​വേ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സു​മാ​യി ദ​ക്ഷി​ണ റെ​യി​ല്‍​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍.

തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ നി​ന്ന് അ​സ​മി​ലെ ന്യൂ ​തി​ന്‍​സൂ​ക്കി​യ​യി​ലേ​ക്കാ​ണ് പ്ര​ത്യേ​ക സ​ര്‍​വീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

4,028 കി​ലോ​മീ​റ്റ​ര്‍ ദൂ​രം പി​ന്നി​ടു​ന്ന ട്രെ​യി​നി​ന്‍റെ യാ​ത്ര 83 മ​ണി​ക്കൂ​റും 45 മി​നി​റ്റും കൊ​ണ്ട് പൂ​ര്‍​ത്തി​യാ​കും.ട്രെ​യി​ന്‍ ന​മ്പ​ര്‍ 06015 തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍- ന്യൂ ​ടി​ന്‍​സൂ​ക്കി​യ ഇ​ന്ന് വൈ​കു​ന്നേ​രം 4.45-ന് ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ നി​ന്ന് പു​റ​പ്പെ​ടും.

അ​ഞ്ചാം ദി​വ​സം പു​ല​ര്‍​ച്ചെ 4.30-ന് ​ന്യൂ ടി​ന്‍​സൂ​ക്കി​യ​യി​ല്‍ എ​ത്തും.ട്രെ​യി​ന്‍ ന​മ്പ​ര്‍ 06016 ന്യൂ ​ടി​ന്‍​സൂ​ക്കി​യ - തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്പെ​ഷ​ല്‍ ഒ​മ്പ​തി​ന് രാ​ത്രി എ​ട്ടി​ന് ന്യൂ ​ടി​ന്‍​സൂ​ക്കി​യ​യി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട് അ​ഞ്ചാം ദി​വ​സം രാ​വി​ലെ 7.45-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ണ്‍, പാ​ല​ക്കാ​ട്, വി​ജ​യ​വാ​ഡ, ഭു​വ​നേ​ശ്വ​ര്‍, ഖ​ര​ഗ്പൂ​ര്‍, ന്യൂ ​ജ​ല്‍​പാ​യ്ഗു​രി, ഗു​വാ​ഹ​ത്തി തു​ട​ങ്ങി​യ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലൂ​ടെ​യാ​ണ് ട്രെ​യി​ന്‍ ക​ട​ന്നു​പോ​കു​ന്ന​ത്.

ആ​കെ 22 കോ​ച്ചു​ക​ളാ​ണ് ട്രെ​യി​നി​ല്‍ ഉ​ണ്ടാ​വു​ക. ര​ണ്ട്എ​സി ത്രീ ​ട​യ​ര്‍ കോ​ച്ചു​ക​ള്‍.18 സ്ലീ​പ്പ​ര്‍ ക്ലാ​സ് കോ​ച്ചു​ക​ള്‍. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് കൂ​ടി സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ലു​ള്ള ര​ണ്ട് സെ​ക്ക​ന്‍​ഡ് ക്ലാ​സ് കോ​ച്ചു​ക​ള്‍ എ​ന്നി​വ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

അ​സ​മി​ലേ​യ​ക്കും തി​രി​ച്ചും ദീ​ര്‍​ഘ​ദൂ​ര യാ​ത്ര പ്ലാ​ന്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ് റെ​യി​ല്‍​വേ​യു​ടെ പു​തി​യ സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ്.

Tags : longest special train Thiruvananthapuram Assam Indian railway

Recent News

Corehub Up