തിരുവനന്തപുരം: കുംഭമേളയിലെ പെൺകുട്ടിയുടെ കേരളത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തതിൽ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവാഹത്തിൽ പങ്കെടുത്തതിൽ നിയമപരമായ പ്രശ്നങ്ങളില്ലെന്നും, എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വധൂവരന്മാരുടെ കൈയിലുണ്ടായിരുന്ന ആധാർ കാർഡും പാൻ കാർഡും പോലീസ് പരിശോധിച്ചിട്ടുണ്ടെന്നും രണ്ടിലും ഒരേ ജനനത്തീയതിയാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവാഹത്തിൽ പങ്കെടുത്തതിൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച ഗോവിന്ദൻ ആ വിവാഹം ‘റിയൽ കേരള സ്റ്റോറി’ തന്നെയാണെന്നും വ്യക്തമാക്കി. അതിന്റെ ഭാഗമായിത്തന്നെയാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിയമപരമായ പ്രശ്നമല്ലേ എന്ന് അദ്ദേഹം മറുപടി നൽകി.
Tags : wrong with participating wedding