മലപ്പുറം: വളാഞ്ചേരിയിലും വണ്ടൂരിലുമായി സഹോദരങ്ങളടക്കം മൂന്നു കുട്ടികൾക്ക് വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെ സൂര്യാതപമേറ്റു. വളാഞ്ചേരി പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുതോട്ടത്തിൽ പ്രമോദ്-സനിലാ ദന്പതിമാരുടെ മക്കളായ മൃദുൽ കൃഷ്ണ(അഞ്ച്), സഹോദരൻ മൽഹാർ (മൂന്ന്), വണ്ടൂർ
ഗവണ്മെന്റ് ആശുപത്രിക്കുന്നിലെ ഇസ ജോണ്(നാല്) എന്നിവർക്കാണ് സൂര്യാതപമേറ്റത്.
മൃദുൽ കൃഷ്ണയും മൽഹാറും വേനലവധിക്ക് മാതാപിതാക്കൾക്കൊപ്പം വിദേശത്ത് നിന്ന് നാട്ടിലെത്തിയവരാണ്. ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം വീട്ടിൽ പ്രത്യേക നിരീക്ഷണത്തിലാണ് കുട്ടികൾ. വയറിലും കൈക്കുമെല്ലാം പൊള്ളലേറ്റ ഇസ ജോണിനെ വണ്ടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
Tags : Three children suffered heatstroke