തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച പുലർച്ചെ പഴവങ്ങാടി ഗണപതി ക്ഷേത്രം സന്ദർശിച്ച് നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും ശബരീനാഥൻ പറഞ്ഞു.
നേമത്ത് നിന്ന് യുഡിഎഫ് പ്രതിനിധിയുണ്ടാകുമെന്നും ശബരീനാഥൻ അഭിപ്രായപ്പെട്ടു. നാടിന് നല്ലത് വരുമെന്നും നേമത്ത് ശുഭ പ്രതീക്ഷയാണെന്നും ക്ഷേത്ര സന്ദർശനത്തിന് ശേഷം കെ.എസ്. ശബരീനാഥൻ വ്യക്തമാക്കി.
സംസ്ഥാനത്ത് ഏറ്റവും കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നേമം. വി. ശിവൻകുട്ടി എൽഡിഎഫിനായി ജനവിധി തേടുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് എൻഡിഎ സ്ഥാനാർഥി.
Tags : UDF KS Sabarinathan congress trivandrum