x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'എൽഡിഎഫ് ഭരണം ചവറ്റുകുട്ടയിൽ, യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും': ശശി തരൂർ

തിരുവനന്തപുരം ബ്യൂറോ
Published: March 24, 2026 03:03 PM IST | Updated: March 24, 2026 03:03 PM IST

​തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാരിന്‍റെ പരാജയം സുനിശ്ചിതമാണെന്നും യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ എംപി.

സംസ്ഥാന സർക്കാരിന്‍റെ ഭരണം എല്ലാ മേഖലകളിലും വൻ പരാജയമാണ്. അഴിമതി കണ്ട് മടുത്ത പൊതുജനം ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ചവറ്റുകുട്ടയിൽ എറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെടുമങ്ങാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി മീനാങ്കൽ കുമാറിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശി തരൂർ.

നെടുമങ്ങാട് എംഎൽഎയും മന്ത്രിയുമായ ജി.ആർ. അനിൽ എല്ലാ അർഥത്തിലും പരാജയമാണെന്നും പൊള്ളയായ വാഗ്ദാനങ്ങൾ നൽകി അദ്ദേഹം ജനങ്ങളെ പറ്റിക്കുകയാണെന്നും തരൂർ പറഞ്ഞു. ഇതിനെല്ലാം വോട്ടിലൂടെ മറുപടി നൽകി മീനാങ്കൽ കുമാറിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

​കെപിസിസി, ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, വാർഡ് തലത്തിലുള്ള ഭാരവാഹികളും പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു.

Tags : UDF Shashi Tharoor Assembly Election

Recent News

Corehub Up