x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട്: ഷി​ഗെ​ല്ല വ്യാ​പ​നം; ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലും മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി


Published: June 10, 2026 10:35 PM IST | Updated: June 10, 2026 10:35 PM IST

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത തു​ട​രു​ന്നു. സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യ്ക്കും സ​മീ​പ​ത്തെ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും കീ​ഴി​ലു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജൂ​ൺ 14 വ​രെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. രോ​ഗം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​ൻ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യ്ക്കും, രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത സ​മീ​പ​ത്തെ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും പ​രി​ധി​യി​ൽ വ​രു​ന്ന സ്‌​കൂ​ളു​ക​ൾ, അം​ഗ​ൻ​വാ​ടി​ക​ൾ, മ​ദ്ര​സ​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​ണ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ കോ​ളി​യാ​ടി മാ​ർ ബ​സേ​ലി​യോ​സ് എ​യു​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​ത്. സ്‌​കൂ​ളി​ലെ കി​ണ​റ്റി​ൽ നി​ന്നാ​ണ് അ​ണു​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും നി​ല​വി​ൽ ആ​രു​ടെ​യും ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു. അ​ണു​ബാ​ധ​യു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കി​ണ​റു​ക​ൾ ക്ലോ​റി​നേ​ഷ​ൻ ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. പൊ​തു​ജ​ന​ങ്ങ​ൾ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്ക​ണ​മെ​ന്നും വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി​മാ​രും അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ണു​ബാ​ധ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്.

Tags : Shigella outbreak Bathery Latest News

Recent News

Corehub Up