സ​ഹാ​യ ധ​നം കൈ​മാ​റി
Saturday, April 10, 2021 12:02 AM IST
വി​ഴി​ഞ്ഞം: ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ നെ​ല്ലി​മൂ​ട് സ്വ​ദേ​ശി​നി സ​ന്ധ്യ​യു​ടെ കു​ടും​ബ​ത്തി​നാ​യി സു​മ​ന​സു​ക​ൾ ന​ൽ​കി​യ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി. നെ​ല്ലി​മൂ​ട് ദേ​ശ​സ്നേ​ഹി​ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച മൂ​ന്ന് ല​ക്ഷം രൂ​പ ഗ്ര​ന്ഥ​ശാ​ലാ​ങ്ക​ണ​ത്തി​ൽ കൂ​ടി​യ ച​ട​ങ്ങി​ൽ​വ​ച്ച് കൈ​മാ​റി. സ​ഹാ​യ സ​മി​തി ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കെ.​ആ​ൻ​സ​ല​ൻ എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ​ജ​മീ​ലാ പ്ര​കാ​ശം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
സ​മി​തി ചെ​യ​ർ​മാ​ൻ വി.​സു​ധാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ശി​വ പ്ര​കാ​ശ്, പൊ​ന്ന​യ്യ​ൻ, സു​നി​താ റാ​ണി, ബൈ​ജു, ച​ന്ദ്ര​ലേ​ഖ, സ​ദാ​ന​ന്ദ​ൻ, ജ​യ​രാ​ജ​ൻ ,വി​ഷ്ണു, മു​രു​ക​ൻ, സു​ധീ​ർ, സ​ന്ധ്യ​യു​ടെ ഭ​ർ​ത്താ​വ് വി​ജ​യ്സിം​ഗ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഒ​രു തു​ണ്ട് ഭൂ​മി​യോ, വീ​ടോ ഇ​ല്ലാ​യി​രു​ന്ന വി​ജ​യ് സി​ങ്ങും കു​ടും​ബ​വും അ​മ്മൂ​മ്മ​യു​ടെ ചെ​റി​യ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. കാ​ൻ​സ​ർ രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ സ​ന്ധ്യ​യു​ടെ ര​ക്ഷ​ക്കാ​യി നാ​ട്ടു​കാ​രു​ടെ സ​ഹാ​യം തേ​ടു​ന്ന​തി​നി​ട​യി​ൽ സ​ന്ധ്യ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.​തു​ട​ർ​ന്ന് ക​ഷ്ട​ത്തി​ലാ​യ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ സ​ഹാ​യ സ​മി​തി രം​ഗ​ത്തു​വ​രു​ക​യാ​യി​രു​ന്നു.