കാറിൽ കടത്തിയ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി
Thursday, May 6, 2021 11:39 PM IST
വെ​ള്ള​റ​ട: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കാ​റി​ല്‍ നി​ന്ന് 119 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​ച്ചു. കാ​ര​ക്കോ​ണ​ത്തു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും എ​ത്തി​ച്ച മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​ക​ളാ​യ മാ​ഹീ​ന്‍ അ​ബൂ​ബ​ക്ക​ര്‍ (59) ,മു​ഹ​മ്മ​ദ് ന​ദീം (24) ,അ​ന്‍​ഷാ​ദ് (26) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​വി​ഡ് നി​യ​ന്ത്ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ മ​ദ്യ​ഷോ​പ്പു​ക​ള്‍ അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും മ​ദ്യം വാ​ങ്ങി കേ​ര​ള​ത്തി​ല്‍ വ​ന്‍ വി​ല​ക്കു വി​ല്‍​ക്കു​ന്ന സം​ഘ​ത്തെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍ സ​ബ്ഇ​ന്‍​സ്പ​ക്ട​ര്‍ ഡി​ജേ​ഷ്, എ​എ​സ്ഐ ജ​യ​ദാ​സ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.