ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​മെ​ന്ന് ബി​ജെ​പി
Friday, September 24, 2021 11:36 PM IST
കാ​ട്ടാ​ക്ക​ട : എ.​പി.​ജെ. അ​ബ്ദു​ൾ​ക​ലാം ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് പ്ര​ഖ്യാ​പി​ച്ച വി​ള​പ്പി​ൽ​ശാ​ല​യി​ലെ 100 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ.​എ​സ്. സു​രേ​ഷ്. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന അ​നി​ശ്ചി​ത​ത്വ​ത്തെ കു​റി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം വി​ള​പ്പി​ൽ​ശാ​ല ക്ഷേ​ത്ര ജം​ഗ്ഷ​നി​ൽ ന​ട​ന്ന സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് വ​ള്ളി​മം​ഗ​ലം ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ദ​ക്ഷി​ണ​മേ​ഖ​ല സെ​ക്ര​ട്ട​റി മു​ക്കം​പാ​ല​മൂ​ട് ബി​ജു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.