ക​രാ​റു​കാ​രി​ൽ നി​ന്നു ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​മെ​ന്ന സൂ​ചനയുമായി മു​ഖ്യ​മ​ന്ത്രി
Sunday, September 26, 2021 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ക​രാ​റു​കാ​രാ​യ അ​ദാ​നി ഗ്രൂ​പ്പി​ൽ നി​ന്നു ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
"ഇ​തു സം​ബ​ന്ധി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​തെ​ല്ലാം മാ​ധ്യ​മ​ങ്ങ​ൾ പ​റ​ഞ്ഞി​ട്ടി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി'.
ഏ​താ​യാ​ലും പ്ര​ശ്ന​ത്തെ സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ദ്ധ​തി​ക്ക​രാ​ർ ഒ​പ്പി​ട്ട വേ​ള​യി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ ക​രാ​റു​കാ​രി​ൽ നി​ന്ന് സ​ർ​ക്കാ​രി​ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ടെ​ന്നും അ​തി​നു​പോ​ലും സ​ർ​ക്കാ​ർ ത​യാ​റാ​കാ​തി​രി​ക്കെ അ​ദാ​നി​ഗ്രൂ​പ്പ് 2024 വ​രെ സ​മ​യം നീ​ട്ടി​ച്ചോ​ദി​ച്ച് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ല്ലോ എ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.