പ്രതിരോധ കുത്തിവയ്പ്പിനു നടപടി
Tuesday, January 25, 2022 11:13 PM IST
വി​തു​ര: ബോ​ണ​ക്കാ​ട് മേ​ഖ​ല​യി​ൽ പ​ശു​ക​ൾ​ക്കു കു​ള​മ്പ് രോ​ഗം പ​ട​രു​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ലാ ഓ​ഫി​സി​ൽ നി​ന്നു​ള്ള സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. വെ​റ്റി​റി​ന​റി സ​ർ​ജ​ന്മാ​രാ​യ ഡോ. ​ബീ​ന ബീ​വി, ഡോ. ​ബോ​ബി എ. ​മാ​നു​വ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘ​മാ​ണു സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. പ്ര​ത്യ​ക്ഷ​ത്തി​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബോ​ണ​ക്കാ‌​ട് ബി.​എ ഡി​വി​ഷ​നി​ലെ 16 പ​ശു​ക്ക​ൾ​ക്കു രോ​ഗ ബാ​ധ ഉ​ള്ള​താ​യി സം​ഘം സ്ഥി​രീ​ക​രി​ച്ചു.

ടോ​പ്പ്, ജി.​ബി. ഡി​വി​ഷ​നു​ക​ളി​ലെ പ​ശു​ക്ക​ൾ​ക്കും പോ​ത്തു​ക​ൾ​ക്കും രോ​ഗ ബാ​ധ​യി​ല്ല. ബി.​എ ഡി​വി​ഷ​നി​ൽ നി​ന്നും മ​റ്റു ഡി​വി​ഷ​നു​ക​ളി​ലേ​ക്കു രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള മു​ൻ ക​രു​ത​ൽ എ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ന​ട​പ​ടി ക​ർ​ഷ​ക​രു​ട‌െ സ​ഹാ​യ​ത്തോ​ടെ സ്വ​ക​രി​ക്കാ​ൻ സം​ഘം നി​ർ​ദേ​ശം ന​ൽ​കി. മു​ഴു​വ​ൻ പ​ശു​ക്ക​ൾ​ക്കും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കാ​നും രോ​ഗം ബാ​ധി​ച്ച പ​ശു​ക്ക​ളെ ഐ​സൊ​ലേ​റ്റ് ചെ​യ്യാ​നു​മു​ള്ള ന‌​ട​പ​ടി ആ​രം​ഭി​ച്ചു.

വി​തു​ര മൃ​ഗാ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ഡോ​ക്ട​റു​ടെ സേ​വ​നം അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ൽ പ​രി​ഷ്ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഡോ​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി വി​ദ​ഗ്ധ സം​ഘം അ​റി​യി​ച്ചു.

അ​ത്യാ​വ​ശ്യം വേ​ണ്ട മ​രു​ന്നു​ക​ൾ ബോ​ണ​ക്കാ​ട്ട് എ​ത്തി​ച്ചു അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്തു സൂ​ക്ഷി​ക്കാ​നും അ​തു ആ​വ​ശ്യാ​നു​സ​ര​ണം വി​ത​ര​ണം ചെ​യ്യാ​നും മ​രു​ന്ന് കൗ​ണ്ട​ർ തു​ട​ങ്ങാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം കൃ​ത്യ സ​മ​യ​ത്തു ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ബോ​ണ​ക്കാ​ട്ടു കു​ള​മ്പു രോ​ഗം സ്ഥി​രീ​ക​രി​ച്ച​തും മ​റ്റു പ​ശു​ക്ക​ളി​ലേ​ക്കു ബാ​ധി​ച്ച​തും ഒ​രു പ​ശു​ക്കു​ട്ടി ച​ത്ത​തും വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. പ​ശു വ​ള​ർ​ത്ത​ലി​ലൂ​ടെ ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന ഒ​ട്ടേ​റെ പേ​രു​ള്ള​തി​നാ​ൽ രോ​ഗം പ​ട​ർ​ന്ന​തു വ​ലി​യ ഭീ​തി പ​ര​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണു വി​ദ​ഗ്ധ സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നൂ​റോ​ളം പ​ശു​ക്കാ​ളു നി​ല​വി​ൽ ബോ​ണ​ക്കാ​ട്ടു​ള്ള​ത്. ഇ​തി​നു പു​റ​മേ പോ​ത്തു​ക​ളെ​യും പ്ര​ദേ​ശ വാ​സി​ക​ൾ വ​ള​ർ​ത്തു​ന്നു​ണ്ട്.