പോ​ലീ​സ് ഓ​ഫീ​സ​റെ ആ​ക്ര​മി​ച്ച ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു
Monday, April 29, 2024 6:59 AM IST
കു​ണ്ട​റ: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സ് ഓ​ഫീ​സ​റെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ര​ണ്ടു​പേ​രെ കു​ണ്ട​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ലും​മൂ​ട് ശ്രീ​വി​ഹാ​റി​ൽ ജ​യ​കു​മാ​ർ, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ണ്ട​റ മാ​മ്പു​ഴ എ​ൽപി ​സ്കൂ​ളി​ൽ ​തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം .

തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ ക്യൂ​വി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് ടോ​ക്ക​ൺ ന​ൽ​കു​ക​യും ഗേ​റ്റ് അ​ക​ത്തു​നി​ന്ന് പൂ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സ​മ​യം ഇ​രു​വ​രും ബൂ​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സി​പി​ഒ ബി​നി​ൽ ഇ​രു​വ​രേ​യും ത​ട​ഞ്ഞു. ജ​യ​കു​മാ​ർ കൈ​യി​ലു​ണ്ടാ​യി​രു​ന്ന താ​ക്കോ​ൽ കൂ​ട്ടം ഉ​പ​യോ​ഗി​ച്ച് ബി​നി​ലി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബി​നി​ൽ കാ​ഞ്ഞി​ര​കോ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.