ഒ​മാ​നി​ൽ ഡി​എ​സി മാ​തൃ​ക ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ​ക്കു തു​ട​ക്കം
Wednesday, May 1, 2024 3:44 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​ഫ​റ​ന്‍റ് ആ​ർ​ട് സെ​ന്‍റ​ർ ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ൾ​ക്കാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഇ​ന്ദ്ര​ജാ​ലാ​ധി​ഷ്ഠി​ത​മാ​യ ബോ​ധ​ന മാ​തൃ​ക ഒ​മാ​നി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ആ​രം​ഭം കു​റി​ച്ചു.

ഒ​മാ​ൻ നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ട്ടി​സം അ​വ​ബോ​ധ പ​രി​പാ​ടി​യി​ൽ ഡി​എ​സി ബോ​ധ​ന മാ​തൃ​ക അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഡി​എ​സി മാ​തൃ​ക ഒ​മാ​നി​ലും ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി​യ​ത്. ച​ർ​ച്ച​യി​ൽ ഒ​മാ​ൻ സോ​ഷ്യ​ൽ ഡെ​വ​ല​പ്മെ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി റാ​ഷി​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഷം​സി, നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​അ​ലി​അ​ൽ ബി​മാ​നി, ഓ​ട്ടി​സം സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പ്ര​ഫ. യ​ഹി​യ അ​ൽ​ഫാ​രി​സി, ഗ​ൾ​ഫാ​ർ മു​ഹ​മ്മ​ദാ​ലി, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ചെ​യ​ർ​മാ​ൻ ബാ​ബു രാ​ജേ​ന്ദ്ര​ൻ, ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന നാ​ഷ​ണ​ൽ പ്രഫ​ഷ​ണ​ൽ ഓ​ഫീ​സ​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ഷീ​ൽ, ഡി​ഫ​റ​ന്‍റ് ആ​ർ​ട് സെ​ന്‍റ​ർ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഗോ​പി​നാ​ഥ് മു​തു​കാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഡി​എ​സി മാ​തൃ​ക ഒ​മാ​നി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത് സെ​ന്‍റ​റി​ന്‍റെ പ​ഠ​ന​രീ​തി​യു​ടെ സ്വീ​കാ​ര്യ​ത​യെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും ഡി​എ​സി​ക്ക് ല​ഭി​ച്ച വ​ലി​യൊ​രു ബ​ഹു​മ​തി​യാ​ണെ​ന്നും ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​റ​ഞ്ഞു.

ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളി​ൽ ഇ​ന്ദ്ര​ജാ​ലാ​ധി​ഷ്ഠി​ത​മാ​യി നൃ​ത്തം, സം​ഗീ​തം, ഉ​പ​ക​ര​ണ​സം​ഗീ​തം, ചി​ത്ര​ര​ച​ന തു​ട​ങ്ങി​യ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന നൂ​ത​ന പ​ഠ​ന​രീ​തി​യാ​ണ് ഡി​ഫ​റ​ന്‍റ് ആ​ർ​ട് സെ​ന്‍റ​റി​ൽ ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വ​ബോ​ധ പ​രി​പാ​ടി​യി​ൽ ഡി​ഫ​റ​ന്‍റ് ആ​ർ​ട് സെ​ന്‍റ​റി​ൽനി​ന്നു പ​രി​ശീ​ല​നം നേ​ടി​യ കുട്ടികളുടെ പ്ര​ക​ട​ന​ങ്ങ​ൾ സ​ദ​സ് ക​ര​ഘോ​ഷ​ത്തോ​ടെ​ യാണ് സ്വീകരിച്ചത്.