വേ​ന​ൽ മ​ഴ​യി​ൽ പ​ര​ക്കെ നാ​ശ​ന​ഷ്ടം
Wednesday, May 1, 2024 3:59 AM IST
വി​ഴി​ഞ്ഞം: പ​ല​യി​ട​ത്തും ത​ക​ർ​ത്തു​പെ​യ്ത വേ​ന​ൽ​മ​ഴയി​ൽ പ​ര​ക്കെ നാ​ശ​ന​ഷ്ടം. ബൈ​പ്പാ​സി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​ര​വും ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളും വീ​ണ് അ​പ​ക​ട​മു​ണ്ടാ​യി. കാ​റി​ന് നേ​രി​യ കേ​ടു​പാ​ടു​ക​ൾ വ​ന്നെ​ങ്കി​ലും ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​തോ​ടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഇ​ല​ക്ട്രി​ക് ലൈ​നു​ക​ൾ ത​ക​ർ​ന്നു. ഇ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കോ​ട്ടു​കാ​ൽ ത​ല​ക്കോ​ടി​ൽ ക​ട​പു​ഴ​കി​യ കൂ​റ്റ​ൻ പ്ലാ​വ് ഇ​ല​ക്ട്രി​ക് ലൈ​ൻ ത​ക​ർ​ത്ത് തി​ര​ക്കു​ള്ള​ബൈ​പ്പാ​സി​ലെ സ​ർ​വീ​സ് റോ​ഡി​ൽ പ​തി​ച്ചു.

മൂ​ന്ന് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ​ക്കും മ​ര​ത്തി​നു​മി​ട​യി​ൽ കാ​ർ കു​ടു​ങ്ങി. പ​ള്ളി​ച്ച​ൽ, മൊ​ട്ട​മൂ​ട് രേ​ഖാ​നി​വാ​സി​ൽ വി​ശാ​ഖി​ന്‍റെ കാ​റി​ന് മു​ക​ളി​ലാ​ണ് കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി വീ​ണ​ത്. വി​ഴി​ഞ്ഞം ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ജ​‍യ്‌യുടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് മ​രം വെ​ട്ടി​മാ​റ്റി കാ​ർ പു​റ​ത്തെ​ടു​ത്ത​ത്.

ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ത​ട​സ​പ്പെ​ട്ടു. വി​ഴി​ഞ്ഞം കോ​ല​യി​ൽ സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ലെ മ​ര​ത്തി​ന്‍റെ കൂ​റ്റ​ൻ ശി​ഖ​രം മു​റി​ഞ്ഞ് വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​രു​ന്ന കാ​റി​ന് മു​ക​ളി​ൽ പ​തി​ച്ചു. മു​ല്ലൂ​ർ സ്വ​ദേ​ശി ജോ​സ് സ്റ്റീ​ഫ​ന്‍റെ കാ​റി​നാ​ണ് കേ​ടു​പാ​ട് സം​ഭ​വി​ച്ച​തെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

പ​ന​ങ്ങോ​ട് ചി​റ​യി​ൽ ബേ​ബി​യു​ടെ വീ​ടി​ന് മു​ക​ളി​ലൂ​ടെ മ​രം ഒ​ടി​ഞ്ഞ് വീ​ണു. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം മ​രം മു​റി​ച്ച് മാ​റ്റി . ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ പെ​യ്ത മ​ഴ​യും കാ​റ്റു​മാ​ണ് തീ​ര​ദേ​ശ​മു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ശ​മു​ണ്ടാ​ക്കി​യ​ത്. വി​ഴി​ഞ്ഞം, കോ​ട്ടു​കാ​ൽ , വെ​ങ്ങാ​നൂ​ർ പൂ​വാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ര​ച്ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞ് വീ​ണ് ഗ​താ​ഗ​ത ത​ട​സ​പ്പെ​ട്ട​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.