പോ​ക്‌​സോ കേ​സ്: പ്ര​തി​യെ അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചു
Saturday, May 18, 2024 6:30 AM IST
കാ​ട്ടാ​ക്ക​ട : പോ​ക്‌​സോ കേ​സ് പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.
കാ​ട്ടാ​ക്ക​ട ക​ള്ളി​ക്കാ​ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലാ​ണ് കാ​ട്ടാ​ക്ക​ട പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി എ​സ്.​ര​മേ​ഷ് കു​മാ​ർ ശി​ക്ഷി​ച്ച​ത്.

ക​ള്ളി​ക്കാ​ട് വി​ല്ലേ​ജി​ൽ മു​കു​ന്ദ​റ ദേ​ശ​ത്ത് ജ​യാ നി​വാ​സി​ൽ ജ​യ​കു​മാ​ർ(41) എ​ന്ന ജ​യ​നെ​യാ​ണ് ആ​ണ് ശി​ക്ഷി​ച്ച​ത്.

പ്ര​തി​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന​ത​ട​വും മു​പ്പ​തി​നാ​യി​രം രൂ​പ പി​ഴ​യു​മാ​ണ് കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി വി​ധി​ച്ച​ത്.

പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പി​ഴ​ത്തു​ക ന​ൽ​കാ​ത്ത​പ​ക്ഷം എ​ട്ട് മാ​സം അ​ധി​ക ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.