വെള്ളറട ഗവ. ആശുപത്രിയിൽ രാത്രി ഡോക്ടറില്ല: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ചു
Thursday, May 23, 2024 6:35 AM IST
വെ​ള്ള​റ​ട: മ​ല​യോ​ര മേ​ഖ​ല​യി​ലെ ഏ​ക ആ​ശ്ര​യ​മാ​യ വെ​ള്ള​റ​ട ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ രാ​ത്രി എ​ട്ടി നു​ശേ​ഷം ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ ത​ട​ഞ്ഞു​വ​ച്ചു.

സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ രാ​ത്രി സേ​വ​നം തു​ട​രാ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​റ​പ്പു​ന​ല്‍​കി.

ഇ​ന്നു മു​ത​ല്‍ ത​ന്നെ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​മെ​ന്ന മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ഉ​റ​പ്പ് പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ നാ​ളെ മു​ത​ൽ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ളാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ്ര​ഹ്മി​ന്‍​ച​ന്ദ്ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ​യ​ന്‍ അ​റി​യി​ച്ചു.