വീ​ടി​നുനേ​രെ ല​ഹ​രി മാ​ഫി​യ​ ആ​ക്ര​മ​ണം
Thursday, May 23, 2024 6:39 AM IST
നേ​മം: പാ​പ്പ​നം​കോ​ട് ക​രു​മം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ സിപി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും കെ​എ​സ്കെ​ടി​യു ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ആ​ർ. സു​രേ​ഷ്കു​മാ​റി​ൻന്‍റെ വീ​ടി​നുനേ​രെ ല​ഹ​രി മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം. ക​ഴി ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ല​ഹ​രി ക​ച്ച​വ​ട​ത്തെ​ക്കു​റി​ച്ചു പോ​ലീ​സി​ൽ വി​വ​രം ന​ല്കി​യെ​ന്ന സം​ശ​യ​ത്തി​ലാ​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

രാ​ത്രി​യി​ലെ​ത്തി​യ സം​ഘം വീ​ട്ടി​ന്‍റെ വാ​തി​ലും ഗേ​റ്റും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​ർ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. നേ​മം പോ​ലീ​സ് കേസെടുത്തു. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി സു​രേ​ഷ്കു​മാ​റി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു.