പോ​ലീ​സു​കാ​ര​ന്‍റെ ധൈ​ര്യം വ​യോ​ധി​ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു
Monday, April 15, 2019 12:01 AM IST
വ​ർ​ക്ക​ല: തി​രു​വ​ന​ന്ത​പു​രം റ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​പി​ഒ രാ​ജേ​ഷി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ട്രെ​യി​ൻ യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു.​
ഇ​ന്ന​ലെ നാ​ഗ​ർ​കോ​വി​ൽ പു​ന​ലൂ​ർ പാ​സ​ഞ്ച​റി​ലെ യാ​ത്ര​ക്കാ​രി​യാ​യ ലീ​നാ​മ്മ ഔ​സേ​പ്പ് കു​ടും​ബ​ത്തോ​ടൊ​പ്പം ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നു വ​രു​ന്ന വ​ഴി​ക്ക് വ​ർ​ക്ക​ല​യി​ൽ വ​ച്ച് വെ​ള്ളം വാ​ങ്ങു​ന്ന​തി​നാ​യി മ​ക​ൾ ലീ​നാ ഔ​സേ​പ്പ് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഇ​തി​നി​ടെ ട്ര​യി​ൻ യാ​ത്ര ആ​റം​ഭി​ച്ചി​രു​ന്നു. മ​ക​ളെ അ​ന്വേ​ഷി​ച്ച് പു​റ​ത്തി​റ​ങ്ങി​യ ലീ​നാ​മ്മ കാ​ൽ തെ​ന്നി ട്ര​യി​നി​ൽ തൂ​ങ്ങി​ക്കി​ട​ന്ന് നി​ല​വി​ളി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് ഞെ​ട്ടി​ത്ത​രി​ച്ച് നി​ൽ​ക്കാ​ൻ മാ​ത്ര​മേ ബ​ന്ധു​ക്ക​ൾ​ക്കും മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ക​ഴി​ഞ്ഞു​ള്ളു. ഇ​തി​നി​ടെ ലീ​നാ​മ്മ​യു​ടെ ര​ണ്ടു കാ​ലു​ക​ളും പാ​ള​ത്തി​നും ട്ര​യി​നി​നും ഇ​ട​യി​ൽ അ​ക​പ്പെ​ട്ടു. ഈ ​സ​മ​യം ഡ്യു​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന രാ​ജേ​ഷ്, ട്ര​യി​നി​നൊ​പ്പം ഓ​ടി ലീ​നാ​മ്മ​യെ പി​ടി​ച്ചു വ​ലി​ച്ച് പു​റ​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം വ​ച്ച് യാ​ത്ര​ക്കാ​രി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച രാ​ജേ​ഷി​ന്‍റെ പ്ര​വ​ർ​ത്തി​യെ യാ​ത്ര​ക്കാ​രും റ​യി​ൽ​വേ ജീ​വ​ന​ക്കാ​രും പ്ര​ശം​സി​ച്ചു.