ഹോ​ട്ട​ലു​ക​ളി​ൽ റെ​യ്ഡ്: പ​ഴ​കി​യ ഭക്ഷ്യവ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു
Wednesday, April 17, 2019 12:17 AM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട ടൗ​ണി​ലെ ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ​തും ഉ​പ​യോ​ഗ ശൂ​ന്യ​വു​മാ​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി . കാ​ട്ടാ​ക്ക​ട ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഹോ​ട്ട​ലി​ൽ പ​ഴ​കി​യ​തും കേ​ടാ​യ​തു​മാ​യ വ​റു​ത്ത മ​ത്സ​സ്യം , ക​റി​ക​ൾ , പെ​റോ​ട്ട എ​ന്നി​വ വി​ൽ​പ്പ​ന​യ്ക്കാ​യി ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി . ഇ​വി​ടെ അ​ടു​ക്ക​ള വൃ​ത്തി​ഹീ​ന​വും ഹോ​ട്ട​ലി​ലെ മാ​ലി​ന്യം പൊ​തു​മ​രാ​മ​ത്ത് ഓ​ട​യി​ലും സ​മീ​പ​ത്തെ തോ​ട്ടി​ലും മാ​ലി​ന്യം തു​റ​ന്നു​വി​ടു​ക​യാ​ണെ​ന്നും ക​ണ്ടെ​ത്തി.
കാ​ട്ടാ​ക്ക​ട മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ഹോ​ട്ട​ലി​ൽ പ​ഴ​ക്കം ചെ​ന്ന ഇ​റ​ച്ചി ക​ണ്ടെ​ത്തി. പ​ഴ​കി​യ ഭ​ക്ഷ​ണം ക​ണ്ടെ​ത്തി​യ മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. 12 ഹോ​ട്ട​ലു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക്ര​മ​ക്കേ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വ​ർ​ഗീ​സ് ,ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ ,ശ്രീ​ജി​ത്ത്,സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.