സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക ബ​ജ​റ്റ് സ​മ്മേ​ള​നം ന​ട​ത്തി
Wednesday, April 17, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം : സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക​യു​ടെ സ്പെ​ഷ​ൽ കൗ​ണ്‍​സി​ൽ യോ​ഗ​വും ബ​ജ​റ്റ് സ​മ്മേ​ള​ന​വും ന​ട​ത്തി. ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് റ​വ. എ. ​ധ​ർ​മ​രാ​ജ് റ​സാ​ലം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ മ​ഹാ​യി​ട​വ​ക​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 762 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.
ഭ​ര​ണ​ഘ​ട​ന ക്രി​സ്ത്യാ​നി​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള പ്ര​ത്യേ​ക അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ ദുഃ​ഖ വെ​ള്ളി, ഈ​സ്റ്റ​ർ, ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ത്തി ക്രി​സ്ത്യാ​നി​ക​ളു​ടെ ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രെ​യും നാ​ടാ​ർ എ​സ്ഐ​യു​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2006 മു​ത​ൽ ല​ഭ്യ​മാ​യി​രു​ന്ന ന്യൂ​ന​പ​ക്ഷ സം​വ​ര​ണം നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​തി​നെ​തി​രെ​യും യോ​ഗം പ്ര​മേ​യം പാ​സാ​ക്കി.
ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ ഷെ​ർ​ളി റ​സാ​ലം, റ​വ. ഡോ. ​ആ​ർ. ജ്ഞാ​ന​ദാ​സ് (വൈ​സ് ചെ​യ​ർ​മാ​ൻ), ഡോ. ​പി.​കെ. റോ​സ്ബി​സ്റ്റ് (സെ​ക്ര​ട്ട​റി), സ്റ്റാ​ൻ​ലി ജോ​ർ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), റ​വ. ഡി.​എ​ൻ. കാ​ൽ​വി​ൻ​ക്രിസ്റ്റോ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​ണ്ണ​മ്മൂ​ല വൈ​ദി​ക സെ​മി​നാ​രി പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മി​ത​നാ​യ റ​വ. ഡോ. ​സി.​ഐ. ഡേ​വി​ഡ് ജോ​യ്, സി​വി​ൽ സ​ർ​വീ​സ് സെ​ല​ക്ഷ​ൻ ല​ഭി​ച്ച ഡോ. ​ഏ​യ്ഞ്ച​ൽ രാ​ജ് എ​ന്നി​വ​രെ​യും യോ​ഗം അ​നു​മോ​ദി​ച്ചു.