അ​ന​ന്തു ഗീ​രീ​ഷ് വ​ധം: ര​ണ്ടു പ്ര​തി​ക​ളു​ടെ ജാ​മ്യ അ​പേ​ക്ഷ ത​ള്ളി
Wednesday, April 17, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ന​ന്തു ഗീ​രീ​ഷി​നെ മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളു​ടെ ജാ​മ്യ അ​പേ​ക്ഷ കോ​ട​തി ത​ള്ളി.​പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.​കേ​സി​ലെ 11,12 പ്ര​തി​ക​ളാ​യ അ​രു​ൺ ബാ​ബു,അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ ജാ​മ്യ അ​പേ​ക്ഷ​യാ​ണ് അ​തീ​വ ഗു​രു​ത​ര​മാ​യ സം​ഭ​വം എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി ത​ള്ളി​യ​ത്. പ​തി​നാ​ലാം പ്ര​തി വി​പി​ൻ രാ​ജി​ന്‍റെ ജാ​മ്യ ഹ​ർ​ജി​യി​ൽ വാ​ദം ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. കൊ​ഞ്ചി​റ​വി​ള ക്ഷേ​ത്രോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് അ​ന​ന്തു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് കേ​സ്.