പാ​ത​യോ​ര​ത്തെ മ​ര​ങ്ങ​ള്‍ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
Wednesday, April 17, 2019 12:17 AM IST
പാ​ലോ​ട് : പു​ത്ത​ന്‍​പാ​ലം -വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ റോ​ഡ​രി​കി​ല്‍ നി​ല്‍​ക്കു​ന്ന വ​ന്‍​മ​ര​ങ്ങ​ള്‍ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ഇ​ര്യ​നാ​ട്, ഊ​ന്ന് പാ​ലം, മേ​ലെ ക​ല്ലി​യോ​ട്, വാ​ഴോ​ട്, ചു​ള്ളാ​ളം എ​ന്നി​വ​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ളാ​ണ് യാ​ത്ര​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​ഉ​യ​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം താ​ഴെ ക​ല്ലി​യോ​ടി​ന് സ​മീ​പം രാ​ത്രി മ​രം ഒ​ടി​ഞ്ഞ് റോ​ഡി​ന് കു​റു​കെ വൈ​ദ്യു​തി ക​മ്പി​യി​ല്‍ വീ​ണി​രു​ന്നു. പാ​ലോ​ട് -തെ​ങ്കാ​ശി പാ​ത​യു​ടേ​യും, പേ​ര​യം ചെ​ല്ല​ഞ്ചി റോ​ഡി​ന്റേ​യും സ്ഥി​തി​യും വ്യ​ത്യ​സ്ഥ​മ​ല്ല. ഈ ​ര​ണ്ട് റോ​ഡു​ക​ളി​ലും നി​ര​വ​ധി മ​ര​ങ്ങ​ള്‍ ഉ​ണ​ങ്ങി ഏ​തു നി​മി​ഷ​യും നി​ലം പൊ​ത്താ​വു​ന്ന സ്ഥി​തി​യി​ലാ​ണ്.