അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​പ്പ് : ജെ​സി​ബി​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Wednesday, April 17, 2019 12:17 AM IST
നെ​ടു​മ​ങ്ങാ​ട് : അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​പ്പ് ന​ട​ത്തി​യ ജെ​സി​ബി​ക​ൾ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. അ​ന​ധി​കൃ​ത മ​ണ്ണെടു​പ്പ് വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ട്ട​റ​ച്ചി​റ ഭാ​ഗ​ത്തു​നി​ന്നാ​ണ് ജെ​സി​ബി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.
അ​ന​ധി​കൃ​ത​മാ​യി ക​ര​മ​ണ്ണി​ടി​ച്ച് ത​ണ്ണീ​ർ ത​ട​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ച​തി​ന് നെ​ടു​മ​ങ്ങാ​ട് മു​ക്കോ​ല കാ​വി​ൻ​പു​റം സ്വ​ദേ​ശി ശ്രീ​ലാ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജെ​സി​ബി​യും ക​ര​കു​ളം കി​ഴ​ക്കേ​ല സ്വ​ദേ​ശി​നി​യു​ടെ വ​സ്തു​വി​ൽ അ​ന​ധി​കൃ​ത മ​ണ്ണി​ടി​പ്പു ന​ട​ത്തി​യ​തി​ന് ക​ര​കു​ളം കാ​യ്പാ​ടി സ്വ​ദേ​ശി ഹ​ക്കീ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജെ​സി​ബി​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​നി​ൽ​കു​മാ​ർ , സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഷു​ക്കൂ​ർ , സി​പി​ഒ മാ​രാ​യ ബി​ജു, സ​ന​ൽ​രാ​ജ് , സ​ത്യ​ൻ , മ​ഹേ​ഷ്, അ​നി​ൽ​കു​മാ​ർ , വി​നീ​ത് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് ജെ​സി​ബി​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് . വാ​ഹ​ന​ങ്ങ​ൾ മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കാ​യി ക​ള​ക്ട​ർ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു .