അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല; വെ​ള്ള​നാ​ട് സ​ബ് ട്ര​ഷ​റി​യി​ൽ ഇ​ട​പാ​ടു​കാ​ർ ദു​രി​ത​ത്തി​ൽ
Wednesday, April 17, 2019 12:19 AM IST
നെ​ടു​മ​ങ്ങാ​ട് : അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം വെ​ള്ള​നാ​ട് സ​ബ് ട്ര​ഷ​റി​യി​ൽ എ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ർ ദു​രി​ത​ത്തി​ൽ. മൂ​ന്നു വ​ർ​ഷം മു​മ്പ് വെ​ള്ള​നാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്ക് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ നാ​ലു ക​ട​മു​റി​ക​ൾ ചേ​ർ​ത്താ​ണ് ട്ര​ഷ​റി ഓ​ഫീ​സ് ആ​രം​ഭി​ച്ച​ത്.
അ​രു​വി​ക്ക​ര, വെ​ള്ള​നാ​ട്, ഉ​ഴ​മ​ല​യ്ക്ക​ൽ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ​ക്ക് നെ​ടു​മ​ങ്ങാ​ട്, കാ​ട്ടാ​ക്ക​ട എ​ന്നീ ട്ര​ഷ​റി​ക​ളി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് വെ​ള്ള​നാ​ട്ട് സ​ബ്ട്ര​ഷ​റി ആ​രം​ഭി​ച്ച​ത്. എ​ന്നാ​ലി​ത് ഗു​ണ​ത്തെ​കാ​ളേ​റെ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. ട്ര​ഷ​റി ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഓ​ഫീ​സി​ലെ സ്ഥ​ല​പ​രി​മി​തി ജീ​വ​ന​ക്കാ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. വ​യോ​ധി​ക​ർ ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​ന് ഇ​ട​പാ​ടു​കാ​ർ എ​ത്തു​ന്ന ട്ര​ഷ​റി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
കെ​ട്ടി​ട​ത്തി​ന്‍റെ മു​റ്റ​ത്ത് ഷീ​റ്റി​ട്ടാ​ണ് ഇ​ട​പാ​ടു​കാ​ർ​ക്ക് ഇ​രി​ക്കാ​ൻ സൗ​ക​ര്യ​മെ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ട്ര​ഷ​റി​യി​ലെ​ത്തു​ന്ന​വ​ർ​ക്കു വേ​ണ്ടി നി​ർ​മി​ച്ച ശൗ​ചാ​ല​യം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പോ​ലീ​സു​കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​യി ന​ൽ​കി​യി​രി​ക്കു​ന്ന ശൗ​ചാ​ല​യ​മാ​ണ് ഇ​പ്പോ​ൾ ഇ​ട​പാ​ടു​കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
വെ​ള്ള​നാ​ട് മി​നി​സി​വി​ൽ സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ അ​വി​ടേ​ക്ക് ട്ര​ഷ​റി മാ​റ്റു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ മി​നി​സി​വി​ൽ സ്റ്റേ​ഷ​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ഴും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.