ബി​ജെ​പിയെ എ​തി​ർ​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നാ​വു​ന്നി​ല്ല: മു​ഖ്യ​മ​ന്ത്രി
Wednesday, April 17, 2019 12:19 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ നി​ല​പാ​ടു​ക​ളെ എ​തി​ർ​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നാ​വു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി. ​ദി​വാ​ക​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ബാ​ല​രാ​മ​പു​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ചേ​ർ​ന്ന പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
2011 മു​ത​ൽ 2016 വ​രെ കേ​ര​ളം ഭ​രി​ച്ച യു​ഡി​എ​ഫ് ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ന​യം ന​വ ഉ​ദാ​ര​വ​ത്ക​ര​ണ​മാ​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ലാ​ണ് കേ​ന്ദ്ര​ത്തി​ൽ മ​ൻ​മോ​ഹ​ൻ​സിം​ഗി​ന്‍റെ ഗ​വ​ണ്‍​മെ​ന്‍റ് വ​ലി​യ അ​ഴി​മ​തി​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്നു​വ​ന്ന ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണം കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ കാ​ല​ത്ത് രാ​ജ്യ​ത്ത് അ​ഴി​മ​തി​യി​ൽ ഒ​ന്നാം സ്ഥാ​നം കേ​ര​ള​ത്തി​നാ​യി​രു​ന്നു. ഇ​ന്ന്, ഏ​റ്റ​വും അ​ഴി​മ​തി കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് രാ​ജ്യ​വും വി​വി​ധ ഏ​ജ​ൻ​സി​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഇ​താ​ണ് ബ​ദ​ൽ ന​യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.