കോ​വ​ള​ത്തിന്‍റെ മനം കവർന്ന് സി.ദി​വാ​ക​ര​ൻ
Wednesday, April 17, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം : ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി സി.​ദി​വാ​ക​ര​ന് ഇ​ന്ന​ലെ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണു കോ​വ​ളം മ​ണ്ഡ​ല​ത്തി​ൽ ല​ഭി​ച്ച​ത്. വി​ഴി​ഞ്ഞം കോ​ർ​പ​റേ​ഷ​ൻ പ്ര​ദേ​ശ​വും ക​രും​കു​ളം പൂ​വാ​ർ പ​ഞ്ചാ​യ​ത്തു മേ​ഖ​ല​യും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഇ​ന്ന​ല​ത്തെ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ. വി​ഴി​ഞ്ഞം മ​തി​പ്പു​റ​ത്ത് രാ​വി​ലെ എ​ട്ടി​ന് സി​പി​എം നേ​താ​വ് പു​ല്ലു​വി​ള സ്റ്റാ​ൻ​ലി പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
തു​ട​ർ​ന്നു ടൗ​ണ്‍​ഷി​പ്പ്, പ​ഴ​വി​ള, വി​ഴി​ഞ്ഞം ജം​ഗ്ഷ​ൻ, കു​രി​ശ​ടി, തു​ല​വി​ള എ​ന്നീ​വി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​യ്ക്കു പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി. ഉ​ച്ച​ക്ക​ട​യി​ലാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​യു​ടെ വി​ശ്ര​മം.
വൈ​കു​ന്നേ​രം ക​രും​കു​ളം, പ​ള്ളം​ബീ​ച്ച്, വ​ലി​യ​പ​ള്ളി, പു​തി​യ​തു​റ, കൊ​ച്ചു​തു​റ, പ​ര​ണി​യം, അ​ടി​മ​ല​ത്തു​റ എ​ന്നീ​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. രാ​ത്രി എ​കെ​ജി ജം​ഗ്ഷ​നി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു.
ഇ​ന്നു രാ​വി​ലെ സി.​ദി​വാ​ക​ര​നു പ​ര്യ​ട​ന പ​രി​പാ​ടി​യി​ല്ല.
വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലാ​ണു പ​ര്യ​ട​ന പ​രി​പാ​ടി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
വൈ​കു​ന്നേ​രം മൂ​ന്നി​നു മേ​ല​ത്തു​മേ​ല​യി​ൽ നി​ന്നും ആ​രം​ഭി​യ്ക്കു​ന്ന പ​ര്യ​ട​നം രാ​ത്രി 8.30 -നു ​വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സ​മാ​പി​ക്കും.