ചി​കി​ത്സ​യ്ക്കി​ട​യി​ൽ നി​റ​ഞ്ഞ ചി​രി​യോ​ടെ ശ​ശി ത​രൂ​ർ
Wednesday, April 17, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം : ക​ഴി​ഞ്ഞ ദി​വ​സം ക്ഷേ​ത്ര​ത്തി​ൽ തു​ലാ​ഭാ​രം ന​ട​ത്ത​വേ ത്രാ​സ് പൊ​ട്ടി ത​ല​യി​ൽ വീ​ണു പ​രി​ക്കേ​റ്റ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ശ​ശി ത​രൂ​ർ ഇ​ന്ന​ലെ ആ​ശു​പ​ത്രി വി​ട്ടു നേ​രെ​യെ​ത്തി​യ​തു സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ത്ത പൊ​തു​യോ​ഗ​ത്തി​ലേ​യ്ക്കാ​യി​രു​ന്നു.മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ ഇ​ന്ന​ലെ​യും അ​ദ്ദേ​ഹം പ്ര​ച​ര​ണ​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ത​ല​യി​ൽ വ​ലി​യ കെ​ട്ടു​മാ​യെ​ത്തി​യ ത​രൂ​രി​നെവ​ലി​യആ​വേ​ശ​ത്തോ​ടെ​യാ​ണുസെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ച​ത്. രാ​ഹു​ൽ​ഗാ​ന്ധി പ്ര​സം​ഗി​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ നി​റ​ഞ്ഞ ചി​രി​യോ​ടെ ശ​ശി​ത​രൂ​ർ പ്ര​വ​ർ​ത്ത​ക​രോ​ടു കൂ​ടെ നി​ൽ​ക്ക​ണ​മെ​ന്നും ത​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു.​ത​രൂ​രി​ന്ഇ​ന്ന് പ​ര്യ​ട​ന​മി​ല്ല