മു​ഖ്യ​മ​ന്തി​യു​ടെ പ്ര​സം​ഗ​ത്തി​നി​ടെ അന്പലത്തി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​താ​യി ആ​രോ​പ​ണം
Wednesday, April 17, 2019 12:20 AM IST
കാ​ട്ടാ​ക്ക​ട : മു​ഖ്യ​മ​ന്തി​യു​ടെ പ്ര​സം​ഗ​ത്തി​നി​ടെ അന്പല​ത്തി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​താ​യി ആ​രോ​പ​ണം. ഇ​ട​ത് സ്ഥാ​നാ​ർ​ഥി എ. ​സ​മ്പ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ കാ​ട്ടാ​ക്ക​ട​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. കാ​ട്ടാ​ക്ക​ട കാ​ട്ടാ​ൽ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ജം​ഗ്ഷ​നി​ൽ ഉ​ച്ച​ഭാ​ഷി​ണി​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു.
മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ നാ​മ​ജ​പം തു​ട​ങ്ങി. ഇ​ത് കേ​ട്ട് മു​ഖ്യ​മ​ന്ത്രി എ​ന്താ​ണ് അ​വി​ടെ പ​രി​പാ​ടി എ​ന്ന് വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രോ​ട് ചോ​ദി​ച്ചു. തു​ട​ർ​ന്ന് വേ​ദി​യി​ൽ നി​ന്നും മു​ൻ എം​എ​ൽ​എ വി. ​ശി​വ​ൻ​കു​ട്ടി, ഐ.​ബി. സ​തീ​ഷ്കു​മാ​ർ എം​എ​ൽ​എ​യും ഒ​പ്പ​മു​ള്ള​വ​രും ചേ​ർ​ന്ന് ക്ഷേ​ത്ര​ത്തി​ലെ ഉ​ച്ച​ഭാ​ഷി​ണി​യു​ടെ വൈ​ദ്യൂ​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.
സം​ഭ​വം പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​നെ സി​പി​എം നേ​താ​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. ഇ​തോ​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​മാ​യി എ​ത്തി പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങി​യെ​ങ്കി​ലും അ​ത് മു​തി​ർ​ന്ന നേ​താ​ക്ക​ൾ എ​ത്തി ശ​മി​പ്പി​ച്ചു.
കാ​ട്ടാ​ക്ക​ട സി​ഐ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യും ഫ​ലം ക​ണ്ട​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഒ​ഴി​വാ​യ​ത്. മു​ഖ്യ​മ​ന്ത്രി പോ​യ​തി​ന് ശേ​ഷ​മാ​ണ് വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ച്ച​ത്.