ബാ​ബു പോ​ൾ സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​കാ​ത്ത​ത് : ആ​ർ​ച്ച് ബി​ഷ​പ് ഡോ.​എം.​സൂ​സ​പാ​ക്യം
Wednesday, April 17, 2019 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച മു​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​ഡി.​ബാ​ബു പോ​ൾ മി​ക​ച്ച വെ​ക് തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു​വെ​ന്ന് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് ഡോ.​എം.​സൂ​സ​പാ​ക്യം. വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന ബാ​ബു പോ​ൾ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വേ​ദ​വാ​ക്യം ജീ​വി​ത​ത്തി​ൽ പ്രാ​യോ​ഗി​ക​മാ​ക്കി​യ വ്യ​ക്തി​ത്വ​മാ​ണ് ബാ​ബു​പോ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​വ​ന​ത്തി​ൽ പോ​ക​ണ​മെ​ന്ന് താ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​ടു​വി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​നാ​ണ് ആ​ണ് അ​വി​ടെ പോ​യ​ത്.
അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് വ​ലി​യ ശൂ​ന്യ​ത സൃ​ഷ്ടി​ച്ചു. ബാ​ബു പോ​ൾ സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.​വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ൻ അം​ബാ​സി​ഡ​ർ ടി.​പി. ശ്രീ​നി​വാ​സ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ.​ഡോ.​ആ​ർ. ജ്ഞാ​ന​ദാ​സ്, ഫാ.​എം.​ഒ. ഉ​മ്മ​ൻ, റ​വ.​ഡോ.​ടി.​ജെ. അ​ല​ക്സാ​ണ്ട​ർ, ജോ​ണ്‍ മു​ണ്ട​ക്ക​യം, എം.​ജി. ജെ​യിം​സ്, ഷെ​വ​ലി​യാ​ർ ഡോ. ​കോ​ശി എം. ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.