വ​ട്ടി​യൂ​ർ​ക്കാ​വി​ൽ പ​ര്യ​ട​നം ന​ട​ത്തി കു​മ്മ​നം
Friday, April 19, 2019 12:03 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന് ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്പൊ​രു​ക്കി വ​ട്ടി​യൂ​ർ​ക്കാ​വ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യു​ടെ മൂ​ന്നാം​ഘ​ട്ട പ​ര്യ​ട​ന​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. തു​ട​ർ​ന്ന് കാ​ച്ചാ​ണി സ്കൂ​ൾ ജം​ഗ്ഷ​നി​ൽ എ​സ്എ​ൻ​ഡി​പി മ​ണ്ഡ​ലം ട്ര​ഷ​റ​ർ അ​ജി​ത്ത് പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന്നാം​കോ​ണം, ക​ലു​ങ്ക് ജം​ഗ്ഷ​ൻ, ആ​ശ്ര​മം, മ​ല​മു​ക​ൾ, നെ​ട്ട​യം, ശ്രീ​ന​ഗ​ർ, വേ​റ്റി​ക്കോ​ണം, വ​ഴി വ​ഴ​യി​ല എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തി.

തി​രു​ത്തും​മൂ​ല​യി​ൽ പ്ര​വ​ർ​ത്ത​ക​ർ കു​മ്മ​ന​ത്തെ കി​രീ​ട​മ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. പേ​രൂ​ർ​ക്ക​ട ഇ​ന്ദി​രാ ന​ഗ​റി​ൽ ബി​എം​എ​സ് പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ഥി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് സ്വീ​ക​രി​ച്ച​ത്.

ചീ​നി​ക്കോ​ണ​ത്ത് ചെ​ണ്ട മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ പു​ഷ്പ​വ്യ​ഷ്ടി ന​ട​ത്തി​യും ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി​യു​മാ​യി​രു​ന്നു സ്വീ​ക​ര​ണം. പേ​രൂ​ർ​ക്ക​ട​യി​ലും കു​ട​പ്പ​ന​ക്കു​ന്നി​ലും നാ​ലാ​ഞ്ചി​റ​യി​ലും സ്ഥാ​നാ​ർ​ഥി​യ്ക്ക് വ​ൻ സ്വീ​ക​ര​ണ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യി​രു​ന്ന​ത്. കാ​ച്ചാ​ണി കീ​ഴി​ക്കോ​ണം കോ​ള​നി​യി​ലെ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ൽ നി​ന്നും പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. നൂ​റ് ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ​യും ചെ​ണ്ട മേ​ള​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു പ​ര്യ​ട​നം. ഉ​ച്ച​ക​ഴി​ഞ്ഞ് കേ​ശ​വ​ദാ​സ​പു​ര​ത്ത് പ​ര്യ​ട​നം സ​മാ​പി​ച്ചു.