തീ​ര​മേ​ഖ​ല​യു​ടെ മ​ന​സു തൊ​ട്ട് അ​ടൂ​ർ പ്ര​കാ​ശ്
Friday, April 19, 2019 12:03 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ് ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​ര​മേ​ഖ​ല​യി​ലും അ​ഞ്ചു​തെ​ങ്ങ്,വ​ക്കം, വെ​ന്പാ​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തി. തു​ന്പ​യി​ൽ നി​ന്ന് രാ​വി​ലെ ആ​രം​ഭി​ച്ച പ​ര്യ​ട​നം ഉ​ച്ച​യ്ക്ക് വ​ക്ക​ത്ത് സ​മാ​പി​ച്ചു. ഉ​ച്ച​യ​ക്കു​ശേ​ഷം വെ​ന്പാ​യം പ​ഞ്ചാ​യ​ത്തി​ലും സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തി. ഓ​രോ സ്വീ​ക​ര​ണ വേ​ദി​ക​ളി​ലും ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്.
ഹോ​ണ്‍ മു​ഴ​ക്കി​യും ഹെ​ഡ് ലൈ​റ്റ് തെ​ളി​യി​ച്ചും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു. ഉ​ച്ച​വെ​യി​ലി​നെ അ​വ​ഗ​ണി​ച്ചും ആ​ളു​ക​ൾ റോ​ഡു​വ​ക്കി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. അ​ഞ്ചു​തെ​ങ്ങി​ൽ സ്ഥാ​നാ​ർ​ഥി എ​ത്തു​പ്പോ​ൾ നൂ​റ് വ​യ​സു​ള്ള വോ​ട്ട​റാ​യ കാ​സ്പ​ല​മ്മ, സ്ഥാ​നാ​ർ​ഥി​യെ കാ​ണാ​ൻ വ​ഴി​യ​രി​കി​ൽ കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
കാ​സ്പ​ല​മ്മ​യോ​ട് വീ​ട്ടി​ൽ വ​ന്ന് കാ​ണു​മാ​യി​രു​ന്ന​ല്ലോ എ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​പ്പോ​ൾ, സ​മ​യം ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്നാ​യി​രു​ന്നു കാ​സ്പ​ല​മ്മ​യു​ടെ ഉ​പ​ദേ​ശം. വെ​ന്പാ​യം പ​ഞ്ചാ​യ​ത്തി​ലും ഉൗ​ഷ്മ​ള സ്വീ​ക​ര​ണ​മാ​ണ് സ്ഥാ​നാ​ർ​ഥി​ക്കു ല​ഭി​ച്ച​ത്.
സ്ഥാ​നാ​ർ​ഥി​യു​ടെ ഇ​ന്ന​ത്തെ പ​ര്യ​ട​നം ഇ​ന്ന് പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലും ഉ​ച്ച​യ്ക്ക് ശേ​ഷം വ​ർ​ക്ക​ല ഇ​ല​ക​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലും പ​ര്യ​ട​നം ന​ട​ത്തും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ന​ന്ദി​യോ​ട് ജം​ഗ്ഷ​നി​ലും വൈ​കു​ന്നേ​രം നാ​ലി​ന് വെ​ള്ള​നാ​ട്ടും അ​ഞ്ചി​ന് വെ​ന്പാ​യ​ത്തും ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള അ​റി​യി​ച്ചു.