ബി​ജെ​പി​യും സി​പി​എ​മ്മും വോ​ട്ടി​ന് നോ​ട്ടെ​ന്ന ത​ന്ത്രം പ​യ​റ്റു​ന്നു : ത​മ്പാ​നൂ​ര്‍ ര​വി
Friday, April 19, 2019 12:03 AM IST
തി​രു​വ​ന​ന്ത​പു​രം:​അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടും പ​ണം ഒ​ഴു​ക്കി​യും വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ബി​ജെ​പി​യും സി​പി​എ​മ്മും ശ്ര​മി​ക്കു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ത​മ്പാ​നൂ​ര്‍ ര​വി. തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​ലു​ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ എ​ന്തു​വൃ​ത്തി​കേ​ട് കാ​ണി​ച്ചും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്‍റെ പ​വി​ത്ര​ത ഇ​ല്ലാ​യ്മ ചെ​യ്യാ​നാ​ണ് ഇ​രു​മു​ന്ന​ണി​ക​ളും ശ്ര​മി​ക്കു​ന്ന​ത്. വ​ര്‍​ഗീ​യ​ത​യും നോ​ട്ടും കൊ​ണ്ടും സ്വാ​ധീ​നി​ക്കാ​ന്‍ ക​ഴി​യു​ന്നു​വ​ര​ല്ല തി​രു​വ​ന​ന്ത​പു​ര​ത്തെ വോ​ട്ട​ര്‍​മാ​ര്‍. അ​വ​ര്‍ എ​ക്കാ​ല​വും ജ​നാ​ധി​പ​ത്യ മ​തേ​ത​ര പാ​ര​മ്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ച്ച​വ​രാ​ണ​വ​രെ​ന്നും ത​മ്പാ​നൂ​ര്‍ ര​വി പ​റ​ഞ്ഞു.
യുഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ശ​ശി ത​രൂ​രി​ന് വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത​യാ​ണ് ഇ​ത്ത​രം ഹീ​ന​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ബി​ജെ​പി​യേ​യും എ​ല്‍​ഡി​എ​ഫി​നേ​യും പ്രേ​രി​പ്പി​ക്കു​ന്ന​ത്.
ബി​ജെ​പി​യും സി​പി​എ​മ്മും ന​ട​ത്തി​യ വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ളെ പൊ​ളി​ച്ച​ടു​ക്കി​യാ​ണ് ത​രൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ആ​ദ്യ​ഘ​ട്ടം മു​ത​ല്‍​ക്കെ യു​ഡി​എ​ഫി​ന്‍റെ ക​മ്മി​റ്റി ഓ​ഫീ​സു​ക​ളും പ്ര​ചാ​ര​ണ സാ​മ​ഗ്ര​ഹി​ക​ളും ന​ശി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ഇ​രു​കൂ​ട്ട​രു​ടെ​യും ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യ​ത്. അ​ന്ന് ത​ന്നെ ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് യു​ഡി​എ​ഫ് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ത​മ്പാ​നൂ​ര്‍ ര​വി പ​റ​ഞ്ഞു. അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ക്താ​ക്ക​ള്‍​ക്കെ​തി​രേ​യും ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്താ​ന്‍ ക​ഴി​വു​ള്ള സ്ഥാ​നാ​ര്‍​ത്ഥി​യാ​ണ് ത​രൂ​ര്‍. ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​നം കൊ​ണ്ട് അ​ദ്ദേ​ഹം അ​ത് തെ​ളി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ത​മ്പാ​നൂ​ര്‍ ര​വി പ​റ​ഞ്ഞു.