പ്ര​ചാ​ര​ണ വാ​ഹ​നം ഇ​ല​ക്ഷ​ൻ സ്ക്വാ​ഡ് പി​ടി​കൂ​ടി
Friday, April 19, 2019 12:03 AM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​നു​മ​തി കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പ്ര​ചാ​ര​ണം ന​ട​ത്തി​യ വാ​ഹ​നം ഇ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ന്‍റെ സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി.​ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ സി​ഡ​ബ്ലു​സി​എം സ്ഥാ​നാ​ർ​ഥി ദേ​വ​ദ​ത്ത​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​ന​വും, മൈ​ക്ക് സെ​റ്റു​മാ​ണ് പി​ടി​കൂ​ടി​യ​ത്.
​ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7.30 ന് ​വ​യ്യേ​റ്റ് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തി​യ കാ​ർ ഇ​ല​ക്ഷ​ൻ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്ക് പ്ര​ച​ര​ണ​ത്തി​നു​ള്ള അ​നു​മ​തി 16 വ​രെ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.
പി​ടി​കൂ​ടി​യ വാ​ഹ​ന​വും, മൈ​ക്ക് സെ​റ്റും വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ന് കൈ​മാ​റി.