സി​പി​എ​മ്മി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ചു ശോ​ഭാ​സു​രേ​ന്ദ്ര​ൻ
Sunday, April 21, 2019 1:44 AM IST
ആ​റ്റി​ങ്ങ​ൽ: പ്ര​ച​ര​ണ​ത്തി​നു മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കേ സി​പി​എ​മ്മി​നേ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നേ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ൻ.

ഇ​ന്ന​ലെ ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ ഒ​റ്റൂ​ർ, മ​ണ​ന്പൂ​ർ,പു​ളി​മാ​ത്ത്, പ​ഴ​യ​കു​ന്നു​മ്മേ​ൽ, ക​ര​വാ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു പ​ര്യ​ട​നം.

രാ​വി​ലെ ചെ​റു​ന്നി​യൂ​ർ അ​യ​ന്തി ക്ഷേ​ത്ര​ത്ത​ദ​ർ​ശ​ന​ത്തി​നു ശേ​ഷ​മാ​ണ് ഒ​റ്റൂ​ർ പ​ഞ്ച​യാ​ത്തി​ലെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

ശ​ര​ണം വി​ളി​ക​ളോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ച​ത്.
മ​ണ​ന്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം പോ​ത്ത​ൻ​കോ​ട് ശാ​ന്തി ഗി​രി​യി​ലെ തൊ​ഴി​ൽ ശാ​ല​യി​ലെ​ത്തി. ശാ​ന്തി​ഗി​രി​യി​ൽ എ​ത്തി​യ ശോ​ഭാ​സു​രേ​ന്ദ്ര​നെ ശാ​ന്തി​​ഗി​രി ആ​ശ്ര​മം ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സ്വാ​മി ജ്ഞാ​ന​ത​പ​സ്വി സ്വീ​ക​രി​ച്ചു.