അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Sunday, April 21, 2019 1:44 AM IST
നെ​ടു​മ​ങ്ങാ​ട് : ഓ​ട്ടോ​റി​ക്ഷ​യു​ടെ ര​ഹ​സ്യ അ​റ​യി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ സൂ​ക്ഷി​ച്ച് വി​ല്പ​ന ന​ട​ത്തി​യ യു​വാ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി.
ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ​പു​രം നീ​രോ​ട്ടി​ൽ​പൊ​യ്ക മ​ഹേ​ഷ് ഭ​വ​നി​ൽ എം. ​മ​ഹേ​ഷ് (34, ക​ണ്ണ​ൻ), നൂ​റേ​ക്ക​ർ അ​ണ​മു​ഖ​ത്ത് വീ​ട്ടി​ൽ സി. ​ഋ​ഷി​കേ​ശ​ൻ (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ഹേ​ഷി​ന്‍റെ ഓ​ട്ടോ​യി​ൽ നി​ന്ന് 44 കു​പ്പി മ​ദ്യ​വും പ​ണ​വും പി​ടി​ച്ചു.
മ​ഹേ​ഷി​നോ​ടൊ​പ്പം മ​ദ്യ​വി​ല്പ​ന​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന നൂ​റേ​ക്ക​ർ വാ​ഴ​വി​ള പൊ​യ്ക​യി​ൽ വീ​ട്ടി​ൽ എ​സ്. സ​ന​ൽ സിം​ഗ് (32) ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് എ​ടു​ത്തു. വീ​ട്ടി​ൽ വ​ൻ​തോ​തി​ൽ മ​ദ്യം സൂ​ക്ഷി​ച്ച് വി​ല്പ​ന ന​ട​ത്തി​യ കേ​സി​ലാ​ണ് ഋ​ഷി​കേ​ശ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ നി​ന്ന് 25 കു​പ്പി മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.
നെ​ടു​മ​ങ്ങാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ൽ. ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ​ങ്ക​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ വി. ​അ​നി​ൽ​കു​മാ​ർ, സാ​ജു, സ​ന്തോ​ഷ് കു​മാ​ർ, സി​ഇ​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, ബി​ജു, സ​ജി​കു​മാ​ർ, സ​ജീ​ബ് എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.